in ,

വർക്കൗട്ടുകളും, ഡയറ്റുകളും, ഒടുവിൽ 10 കിലോ ഭാരം കുറച്ചു : വൻ മേക്കോവറുമായി ഖുശ്ബുവിന്റെ മകൾ

തെന്നിന്ത്യൻ സിനിമകളുടെ താര സുന്ദരിയായിരുന്നു ഒരുകാലത്ത് ഖുഷ്ബു. നിരവധി ചിത്രങ്ങളിൽ നായികയായ ഖുശ്ബു ഇപ്പോൾ അമ്മ വേഷങ്ങളിലേക്കു ഒതുങ്ങിയിരിക്കുകയാണ്.

ഒരുകാലത്ത് ഖുശ്ബുവിന് വേണ്ടി ക്ഷേത്രങ്ങൾ വരെ തമിഴ്നാട്ടിൽ പണിഞ്ഞ ആരാധകർ ഉണ്ടായിരുന്നു. ഭക്ഷണസാധനങ്ങൾ പോലും നടിയുടെ പേരിൽ അറിയപ്പെട്ടിരുന്ന ഒരു ഒരു ദിവസമുണ്ടായിരുന്നു. ഇന്ന് ഖുശ്ബു എന്ന നടിക്കും പേരിനും തമിഴ്നാട്ടിൽ വലിയ രീതിയിലുള്ള പ്രസക്തിയുണ്ട്. മുൻനിര നായിക സ്ഥാനത്തുനിന്ന് മാറ്റപ്പെട്ടപ്പോഴും  പേരിനും പ്രശസ്തിക്കും ഒരു കുറവും  വന്നിട്ടില്ല.

സിനിമ കരിയറിന്  അപ്പുറത്തേക്ക് രാഷ്ട്രീയ ജീവിതത്തിലും താരം ശ്രദ്ധ കേന്ദ്രീകരിച്ചു. താരത്തിന്റെ സ്വകാര്യ ജീവിതവും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്.താരത്തിന് രണ്ട് മക്കളാണ് ഉള്ളത്. ഈ അടുത്തകാലങ്ങളിൽ മക്കളുടെ ചിത്രങ്ങൾ കണ്ട പ്രേക്ഷകർ  അപ്പാടെ അതിശയിച്ചിരിക്കുകയാണ്. കാരണം പണ്ട് പങ്കുവെച്ച മക്കളുടെ ചിത്രങ്ങൾ നിന്ന്വളരെയധികം വലിയ മേക്കോവറാണ് പെൺമക്കൾക്ക് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

താരത്തിന്റെ മകൾ അവന്തിക സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകശ്രദ്ധ നേടിയെടുക്കുന്നത്. വണ്ണം കുറച്ച് അതീവ സുന്ദരി ആയാണ് താരപുത്രി എത്തിയിരിക്കുന്നത്. കൃത്യമായ ഡയറ്റിലൂടെയും വ്യായാമത്തിലൂടെയും ആയിരുന്നു ഏകദേശം 10 കിലോ ഭാരമായിരുന്നു കുറച്ചിരിക്കുന്നത്. ഫുഡുകൾ ഒഴിവാക്കിയ പച്ചക്കറികളും ഇലക്കറികളും ആണ് കൂടുതലും കഴിക്കുന്നത്.

നടത്തവും യോഗയും ജിമ്മും വർക്കൗട്ടുകളും ഒക്കെ ആഴ്ചയിൽ രണ്ട് തവണ ചെയ്യാൻ തുടങ്ങിയതോടെ അവന്തികയുടെ ശരീര ഭാരം  കുറഞ്ഞ് സുന്ദരിയാകുകയായിരുന്നു.

Written by amrutha

മുടി മുറിച്ചശേഷം ജീവിതം അടിപൊളിയായി തോന്നുന്നു!!! പുതിയ മേക്കോവറുമായി നടി ഭാമ

അന്നത്തെ ലീക്ഡ് വീഡിയോയുടെ പിന്നിൽ നടന്നത്!! എല്ലാവരോടും മറുപടി പറയേണ്ട ബാധ്യസ്ഥത എനിക്കില്ലെന്ന് മാളവിക മേനോൻ