in

സാരി ഇങ്ങനെയാണ് ഉടുക്കേണ്ടത്.. എല്ലാവരും കണ്ടോളു പഠിച്ചോളു.. കുടുംബ വിളക്ക് താരത്തിന്റെ വീഡിയോ വൈറലാകുന്നു…

‘കുടുംബവിളക്കി’ലെ ‘വേദിക’യായി ശ്രദ്ധേയയായി മാറിയ അഭിനേത്രിയാണ് ശരണ്യ ആനന്ദ്. ‘കുടുംബവിളക്ക്’ എന്ന പരമ്പര നിലനില്‍ക്കുന്നത് തന്നെ ‘വേദിക’യിലാണെന്ന് പറയാം. ‘വേദിക’ പ്രധാന കഥാപാത്രമായ ‘സുമിത്ര’യെ ഉപദ്രവിക്കുന്നതും, അതിന് ‘സുമിത്ര’ മറുവഴികള്‍ കാണുന്നതെല്ലാമാണ് പരമ്പരയുടെ പ്രമേയം. എന്നാല്‍ റിയല്‍ ലൈഫില്‍ തികച്ചും മറ്റൊരാളാണ് ശരണ്യ. ഗുജറാത്തില്‍ സെറ്റിലായ മലയാളി മാതാപിതാക്കളുടെ മകള്‍ ശരണ്യ മലയാള ബിഗ് സ്‌ക്രീനിലും, മിനി സ്‌ക്രീനിലും തന്റെ കഴിവ് തെളിയിച്ചുകഴിഞ്ഞു. കൂടാതെ യൂട്യൂബിലും താരം തന്റെ സാനിദ്ധ്യം അറിയിച്ചുകഴിഞ്ഞു.

ബിഗ് സ്‌ക്രീനിലൂടെയാണ് ശരണ്യ തന്റെ ക്യാമറയ്ക്ക് മുന്നിലെ ജീവിതം തുടങ്ങുന്നത്. കൂടാതെ പല ചിത്രങ്ങളുടേയും ക്യാമറയ്ക്ക് പിന്നിലെ നിറസാനിദ്ധ്യവുമായിരുന്നു ശരണ്യ. ‘കുടുംബവിളക്കി’ല്‍ എല്ലാവരുടേയും കയ്യില്‍നിന്നും തല്ലുവാങ്ങി നില്‍ക്കുന്ന ഘട്ടത്തിലൂടെയാണ് ‘വേദിക’ പോകുന്നതെങ്കിലും, അതിന്റെ സങ്കടമൊന്നും ശരണ്യയ്ക്കില്ല.

ജനിച്ചതും വളര്‍ന്നതുമെല്ലാം ഗുജറാത്തിലാണെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷം മുന്നേ, ശരണ്യയും കുടുംബവും വീട് വച്ച് സെറ്റിലായിരിക്കുന്നത് എറണാകുളത്താണ്. ഗുരുവായുരപ്പന്റെ വലിയ ഭക്തയായ ശരണ്യയുടെ വീട്ടിലെ പൂജാമുറിയിലും, സ്വന്തം മുറിയിലുമെല്ലാം കൃഷ്ണമയമാണ്. പതിവില്‍ നിന്നും വ്യത്യസ്തമായ അനുഭവമായിരുന്നു വേദിക സമ്മാനിച്ചതെന്ന് ശരണ്യ പറഞ്ഞിരുന്നു. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമായി തുടരുകയാണ് താരം. അതിന് പിന്നിലെ കാരണത്തെക്കുറിച്ചും ആരാധകരുടെ ചോദ്യങ്ങള്‍ക്കുമെല്ലാം മറുപടി നല്‍കി താരമെത്തിയിരുന്നു നേരത്തെ. ഇന്‍സ്്റ്റഗ്രാമിലെ ക്യുഎന്‍എയിലൂടെയായിരുന്നു ശരണ്യ ആനന്ദ് വിശേഷങ്ങള്‍ പങ്കുവെച്ചത്.

ബിസിനസുകാരനാണ് ഭര്‍ത്താവെന്ന് ശരണ്യ പറഞ്ഞിരുന്നു. അതിനിടയിലാണ് നിങ്ങളുടേത് പ്രണയ വിവാഹമായിരുന്നോയെന്ന് ഒരാള്‍ ചോദിച്ചത്. അറേഞ്ച്ഡ് മാര്യേജെന്നായിരുന്നു താരത്തിന്റെ മറുപടി. മനേഷ് രാജന്‍ നായരെയാണ് ശരണ്യ വിവാഹം ചെയ്തത്. ഗുരുവായൂരില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ബ്രേക്കെടുക്കുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്യുന്ന പതിവ് തെറ്റിച്ചിരിക്കുകയാണ് ശരണ്യ. വിവാഹം കഴിഞ്ഞ് സീരിയലില്‍ നിന്നും പോവാതിരുന്നത് നന്നായി, വേദികയായി ഇനി മറ്റൊരാളെ സങ്കല്‍പ്പിക്കാനാവില്ലെന്നുമായിരുന്നു ഒരാള്‍ പറഞ്ഞത്.

നിങ്ങളെപ്പോലെ തന്നെ എനിക്ക് ശക്തമായ പിന്തുണ തന്ന് പോത്സാഹിപ്പിച്ച് കൂടെയുണ്ട് ഭര്‍ത്താവ്. അദ്ദേഹത്തിന് ഞാന്‍ അഭിനയിക്കുന്നത് സന്തോഷമുള്ള കാര്യമാണെന്നുമായിരുന്നു ശരണ്യ പറഞ്ഞത്. 2020-ലായിരുന്നു താരത്തിന്റെ വിവാഹം. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു വ്‌ലോഗ് വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. എളുപ്പത്തില്‍ എങ്ങനെ സാരി ഉടുക്കാം എന്ന് കാണിക്കുന്ന വീഡിയോ ആണ് താരം ഇപ്പോള്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട വേഷമാണ് സാരി. ഏത് പരിപാടികള്‍ക്ക് ആണെങ്കിലും സാരി പ്രേത്യേക ഭംഗിയാണ് അത് ധരിച്ചവര്‍ക്ക് നല്‍കുന്നത്. എന്നാല്‍ ഉടുക്കാന്‍ പ്രയാസമാണെന്ന് കരുതി പലരും സാരി ഉപേക്ഷിക്കാറുണ്ട്. അവര്‍ക്ക് വലിയ രൂപത്തില്‍ സഹായകമാകുന്ന വീഡിയോ തന്നെയാണ് താരം പോസ്റ്റ് ചെയ്തത്.

Written by Editor 3

മലയാള പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കാൻ ധ്യാനും അജു വർഗീസും ‘ ശ്രദ്ധ നേടി നദികളിൽ സുന്ദരി യമുനയുടെ മോഷൻ പോസ്റ്റർ..!!

നീയൊരു മാലാഖയാണ്.. സ്വർഗ്ഗത്തിലെ മാലാഖ.. അമല പോൾ ന്റെ പുതിയ ഇൻസ്റ്റാഗ്രാം റിൽസ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു…