in ,

ബിഗ് ബോസിൽ കയറുന്നതിനു തൊട്ടു മുമ്പ് സ്വർണമാല മോഷണം പോയി!…സിസിടിവി പരിശോധിച്ചപ്പോൾ കണ്ടത്- നോബി മാർക്കോസ്

ബിഗ്‌ബോസ് സീസൺ ത്രീയിലെ പ്രേക്ഷകർക്ക് ഏറ്റവും സുപരിചിതനായ മത്സരാർത്ഥികളിൽ ഒരാൾ ആയിരുന്നു നോബി മാർക്കോസ്.സിനിമകളിലൂടെയും കോമഡി ഷോകളിലൂടെയും തിളങ്ങിയ താരമായിരുന്നു നോബി. ഈ ബിഗ് ബോസ് സീസണിൽ പ്രേക്ഷകരെ ചിരിപ്പിക്കുന്നതിൽ നിർണായക പങ്കുവച്ച ഒരു താരം കൂടിയായിരുന്നു. ഇപ്പോഴിതാ ബിഗ് ബോസിന്റെ ചില വിശേഷങ്ങൾ പങ്കുവച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് താരം.

തനിക്ക് സ്വർണത്തോടുള്ള ഭ്രമത്തെ കുറിച്ചും നോബി വെളിപ്പെടുത്തി.ചെറുപ്പത്തിൽ അമ്മ കഴുത്തിൽ ചെറിയ ഒരു മാലയിട്ട് തന്നിരുന്നു. ഷോയ്ക്ക് പോകുബോൾ അവിടെയുണ്ടാകുന്ന സീനിയർ ആർട്ടിസ്റ്റുകളൊക്കെ കഴുത്തിൽ മാലയും കയ്യിൽ ബ്രേസ്ലെറ്റുമായാണ് വരാറ്. ഇതൊക്കെ കാണുബോൾ തന്നെ ഒരു ആഗ്രഹം തോന്നും ഒരു മാലയൊക്കെ വാങ്ങാൻ. അന്ന് ആഗ്രഹം കൊണ്ട് വാങ്ങിച്ചത് പിന്നെ ഊരാൻ തോന്നിയിട്ടില്ലെന്ന് നോബി പറയുന്നു.പണ്ട് നടന്ന ഒരു കഥയും നോബി പറഞ്ഞു. പണ്ട് അമ്മയ്ക്ക് ഒരി ചിട്ടി അടിച്ചു. അന്ന് സ്വർണത്തിന് വിലക്കുറവായിരുന്നു. ചിട്ടി അടിച്ച പൈസ കൊണ്ട് അമ്മച്ചിക്ക് ഒരു കമ്മൽ വാങ്ങിക്കണം. അന്ന് അമ്മ എന്നെയും കൂട്ടിയാണ് പോയത്. ഒപ്പം അമ്മയുടെ കൂട്ടുകാരിയുമുണ്ടായിരുന്നു. അമ്മയ്ക്ക് കമ്മലും എനിക്ക് ചെറിയ ഒരു മോതിരവും വാങ്ങി. അന്ന് അമ്മയുടെ കൂട്ടുകാരി പറഞ്ഞു, എന്റെ കഴുത്തിലെ മാലയുടെ ലോക്കറ്റിന്റെ അത്രയേ വരൂ ഈ കമ്മലും മോതിരവും.അന്നു മുതൽ തുടങ്ങിയ ആഗ്രഹമാണിതെന്നും നോബി പറയുന്നു.

സുഹൃത്തും ആർട്ടിസ്റ്റുമായ അഖിലിന്റെ സ്വർണമാല ബിഗ് ബോസ് ഷൂട്ടിന് പോകുന്നതിനിടെ മോഷണം പോയ കഥയും നോബി വെളിപ്പെടുത്തി. ബിഗ് ബോസിന്റെ ഷൂട്ടിന് വേണ്ടി ചെന്നൈയിൽ ലാൻഡ് ചെയ്യുന്നു. അന്ന് അവിടെ കേറിക്കഴിഞ്ഞാൽ 14 ദിവസം ക്വാറന്റീനും പിന്നെ ബിഗ് ബോസിനകത്തേക്ക് പോകുകയും വേണം. അങ്ങനെ ഞങ്ങൾ അവിടെ ചെന്ന് കുറച്ച്‌ അടിച്ച്‌ പൊളിച്ച്‌ ബിഗ് ബോസിനകത്തേക്ക് പോകാം എന്ന് കരുതി.ഒരു അപ്പാർട്ട്‌മെന്റിലാണ് ഞങ്ങൾ റൂം എടുത്തത്. ഒരു ദിവസം ഞങ്ങൾ വെളിപ്പിനായിരുന്നു കിടന്നുറങ്ങിയത്. അന്ന് രാവിലെ ഒരാൾ മാസ്‌ക് ധരിച്ച്‌ റൂം ക്ലീൻ ചെയ്യാൻ വേണ്ടി വന്നു. ഈ സമയത്ത് അഖിലിന്റെ മാല മിസ്സായി. തുടർന്ന് പൊലീസ് സ്റ്റേഷനിൽ കേസ് കൊടുത്തു. സിസിടിവി നോക്കുബോൾ ഒരു അമ്മച്ചി വന്ന് എടുത്തുകൊണ്ടു പോകുന്നു. രാവിലെ ഏഴ് മണിക്കാണ് സംഭവം. ഞങ്ങൾ അഞ്ച് മണിക്കാണ് കിടന്നത്. ആ സമയത്ത് അവിടുത്ത മിക്ക റൂമുകളിലും മോഷണം നടന്നെന്നും നോബി പറയുന്നു.

 

Written by admin

Sarayu husband

അയ്യോ, എന്തൊരു പാവം ,വെറും തെറ്റിദ്ധാരണ ആണത്: ഭർത്താവിന് ആശംസകളുമായി സരയു

പല താരങ്ങൾക്കും എന്റെ കൂടെ മുട്ടി ചേർന്ന് അഭിനയിക്കാൻ ഭയം ആയിരുന്നു.. തുറന്ന്‌ പറഞ്ഞ് തപ്‌സി പന്നു.. !!!