നർത്തകിയായും അവതാരികയായും അഭിനേത്രിയായും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ തിരമാണ് സരയൂ. ചുരുക്കം ചില ഷോർട്ട് ഫിലിമുകളും മ്യൂസിക് വീഡിയോയിലൂടെയ് ആണ് സരയൂ സിനിമയിലേക്ക് കയറിയത് .രമേശ് പിഷാരടി നായകനായ കപ്പൽമുതലാളി എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി നായികയായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി നല്ല ചിത്രങ്ങൾ താരത്തിനും ലഭിച്ചിരുന്നു. ഏറെയും മിനി സ്ത്രീൻ ഷോകളിലൂടെ ആണ് നടി പ്രേക്ഷകർക്ക് സുപരിചിതയായത്.
ഇപ്പോഴിതാ ഭർത്താവിനുള്ള പിറന്നാൾ സമ്മാനവുമായി താരം സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്. ഭർത്താവിനൊപ്പം ഉള്ള ചിത്രം പങ്കുവെച് മനോഹരമായ ഒരു കുറിപ്പും ചേർത്തുകൊണ്ടാണ് സരയൂ കുറിച്ചിരിക്കുന്നത്.
പോസ്റ്റ് ഇങ്ങനെയാണ്:
ദേ ഈ നിൽക്കുന്ന നിൽപ്പ് കാണുമ്പോൾ നിങ്ങൾക്ക് തോന്നുന്നുണ്ടാവും അയ്യോ, എന്തൊരു പാവം ന്ന്!വെറും തെറ്റിദ്ധാരണ ആണത്…
നിഷ്കു(നിഷ്കളങ്കൻ )എന്നൊരു വിളിപ്പേര് പോലും Rebina Basheerസമ്മാനിച്ചിട്ടുണ്ട് എങ്കിലും ഈ ഐറ്റം ഉസ്താദ് ആണ്.പുറത്ത് വെള്ളയും വെള്ളയും ഇട്ട പരമേശ്വരനും അടുപ്പമുള്ളവരുടെ അടുത്ത് കുറുമ്പിന്റെ ആൾരൂപമായ, ഷോർട്സ് ഇട്ട ഉസ്താദും!!!
എന്തായാലും ഇങ്ങനെ ഒരെണ്ണം കൂടെ ഉണ്ടേൽ ജീവിതം ജോറാണ്…ജീവിതം ആഘോഷമാക്കി തന്നത് ഈ പഹയൻ ആണ്…പുതിയ ആഘോഷങ്ങളിലേക്ക് ജീവിതം കടക്കുമ്പോൾ, സന്തോഷത്തിന്റെ അമിട്ട് പൊട്ടുമ്പോൾ, അതിനിടയിൽ എത്തിനോക്കിയ പിറന്നാൾ ദിനത്തിൻ ആശംസകൾ..
Pic @anoop_camlux