ഇന്ത്യന്‍ ക്രിക്കറ്റ് താരമാണ് സ്മൃതി മന്ദന. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലംഗമാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ വനിതകളുടെ ഓള്‍സ്റ്റാര്‍ ടീമിലംഗമായ ഒരേയൊരു ഇന്ത്യക്കാരിയാണ്. സ്മിതയുടെയും ശ്രീനിവാസ് മന്ഥനയുടെയും മകളായി മുംബൈയില്‍ ജനിച്ചു. രണ്ടു വയസുള്ളപ്പോള്‍ കുടുംബം സാംഗ്ലിയിലേക്കു മാറി.
അച്ഛനും സഹോദരന്‍ ശ്രാവണ്‍ ക്രിക്കറ്റ് കളിക്കാരായിരുന്നു. ജില്ലാതല മത്സരങ്ങളില്‍ തിളങ്ങിയിരുന്ന സഹോദരനായിരുന്നു സ്മൃതിയുടെ പ്രചോദനം. ഒന്‍പതാം വയസില്‍ മഹാരാഷ്ട്ര അണ്ടര്‍ 15 ടീമില്‍ സെലക്ഷന്‍ ലഭിച്ചു. പതിനൊന്നാം വയസില്‍ അണ്ടര്‍ 19 ടീമില്‍ കളിക്കാനാരംഭിച്ചു. 2013 ഒക്ടോബറില്‍ ഏകദിന മത്സരത്തില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി.
മഹാരാഷ്ട്ര ടീമില്‍ ഗുജറാത്തിനെതിരെ കളിച്ചാണ്150 ബോളുകളില്‍ 224 റണ്‍സ് നേടിയത്. വഡോദരയില്‍ നടന്ന വെസ്റ്റ് സോണ്‍ അണ്ടര്‍ 19 ടൂര്‍ണമെന്റിലായിരുന്നു ഈ ചരിത്ര നേട്ടം. 2016 ലെ വുമന്‍ ചലഞ്ചര്‍ ട്രോഫി മത്സരത്തില്‍ മൂന്ന് അര്‍ദ്ധ സെഞ്ചുറി നേടി ടീമിന് ട്രോഫി നേടുന്നതില്‍ പ്രധാന പങ്കു വഹിച്ചു. 192 റണ്‍സോടെ ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായിരുന്നു മന്ഥന.
സെപ്റ്റംബര്‍ 2016, ല്‍ ബ്രിസ്‌ബേന്‍ ഹീറ്റ് എന്ന വിമന്‍ ബാഷ് ലീഗിലേക്ക് ഹര്‍മന്‍ പ്രീത് കൗറുമൊത്ത് തെരഞ്ഞെടുക്കപ്പെട്ടു. ലീഗിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഭാരതീയരാണിവര്‍.[8] ജനുവരി 2017 ല്‍ മെല്‍ബണ്‍ റെനിഗേഡിനെതിരെയുള്ള കളിയില്‍ പരിക്കു പറ്റിയതിനെത്തുടര്‍ന്ന് ടൂര്‍ണമെന്റിലെ മറ്റ് മത്സരങ്ങളില്‍ കളിക്കാനായില്ല.
ആഗസ്റ്റ് 2014 ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. 22 ഉം 51 ഉം റണ്‍സുകള്‍ രണ്ടിന്നിംഗ്‌സുകളിലായ് നേടി. 2016 ല്‍ ആസ്‌ത്രേലിയക്കെതിരെ നടന്ന രണ്ടാം ഏക ദിനത്തില്‍ ആദ്യ സെഞ്ചുറി നേടി (109 ബോളില്‍ 102 റണ്‍). ഐ.സി.സി വുമന്‍സ് ടീം ഓഫ് ദ ഇയര്‍ 2016 ലെ ഏക ഇന്ത്യന്‍ താരമാണ് സ്മൃതി.
സോഷ്യല്‍ മീഡിയ ഇടങ്ങളിലെല്ലാം സജീവമായ താരത്തിന്റെ കിടിലന്‍ ബോള്‍ഡ് ഫോട്ടോകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തന്നെയാണ് താരം ഇതിനുമുമ്പ് പങ്കെടുത്ത ഫോട്ടോകളും ആരാധകര്‍ക്കിടയില്‍ തരംഗമാവുകയും വളരെ മികച്ച അഭിപ്രായങ്ങളോടുകൂടെ സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ വൈറലാവുകയും ചെയ്തിരിക്കുന്നത്. പുതിയ ഫോട്ടോകള്‍ക്കും വലിയ സ്വീകാര്യതയാണ് പ്രേക്ഷകര്‍ക്കിടയില്‍ നിന്നും ലഭിച്ചത്.