പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്രനടിയാണ് സോന ഹെയ്ഡന്‍. തമിഴ് ചലച്ചിത്രങ്ങളിലെ ഐറ്റം ഗാനങ്ങളിലൂടെയാണ് ഇവര്‍ പ്രേക്ഷകശ്രദ്ധ നേടിയത്. 2002-ലെ മിസ് തമിഴ് നാടു സൗന്ദര്യമത്സരത്തില്‍ വിജയിച്ചിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലെ നിരവധി ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2008-ല്‍ പുറത്തിറങ്ങിയ കുസേലന്‍ എന്ന തമിഴ് ചലച്ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു.
1979 ജൂണ്‍ 1-ന് ചെന്നൈയിലാണ് സോന ഹെയ്ഡന്‍ ജനിച്ചത്. പോര്‍ച്ചുഗീസ്-ഫ്രഞ്ച് വംശജന്റെയും ശ്രീലങ്കന്‍ തമിഴ് വനിതയുടെയും പുത്രിയാണ്. ചെന്നൈയിലെ ലുസാരസ് റോഡ് കോണ്‍വെന്റ് സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അണ്ണാമലൈ സര്‍വ്വകലാശാലയില്‍ നിന്നു കൊമേഴ്‌സ് ബിരുദം നേടി. അതിനുശേഷം മധുരൈ കാമരാജ് സര്‍വ്വകലാശാലയില്‍ ഫാഷന്‍ ഡിസൈനിങ് ഡിപ്ലോമ കോഴ്‌സിനു ചേര്‍ന്നു. സോനയ്ക്കു രണ്ടു സഹോദരിമാരുണ്ട്.
തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലെ നിരവധി ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള സോനയ്ക്കു സ്വന്തമായി ഒരു ചലച്ചിത്ര നിര്‍മ്മാണ കമ്പനിയുണ്ട്. സ്ത്രീകള്‍ക്കു വേണ്ടിയുള്ള ഒരു വസ്ത്ര വ്യാപാര സ്ഥാപനവും ഇവരുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അതേസമയം താരരാജാവ് മോഹന്‍ലാലിന് ഒപ്പമുള്ള താണ്ഡവം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരുപാട് ആരാധകരെ ആ ഒരു സിനിമയിലൂടെ താരത്തിന് നേടാന്‍ കഴിഞ്ഞിട്ടുണ്ട്. തുടര്‍ന്നും ഒരുപാട് മികച്ച സിനിമയുടെ ഭാഗമായി താരത്തെ പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിച്ചു. മികച്ച പ്രേക്ഷക പ്രീതിയോടെയാണ് താരം ഓരോ കഥാപാത്രങ്ങളെയും അഭിനയിച്ചത്.
ഒരുപാട് ഭാഷകളില്‍ അഭിനയിക്കുകയും അഭിനയിച്ച ഭാഷകളിലെല്ലാം മികച്ച പ്രേക്ഷക പിന്തുണ നേടിയെടുക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. പ്രതാപ് പോത്തനും താരവും അഭിനയിച്ച ജയേഷ് മൈനാഗപ്പള്ളിയുടെ പച്ചമാങ്ങയിലെ അഭിനയത്തെയും വേഷങ്ങളെയും കുറിച്ച് ഒരുപാട് വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നു.
ചിത്രം റിലീസായി ഒരുപാട് ശ്രദ്ധയൊന്നും ലഭിച്ചിട്ടില്ല എങ്കിലും അതിന്റെ ട്രൈലെര്‍ ട്രൈലര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ താരത്തിനെതിരെ ഒരുപാട് വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇതിനെതിരെ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. വേഷ വിധാനം നോക്കി കഥാപാത്രത്തെ വിലയിരുത്തരുതെന്നും സിനിമയ്ക്കെതിരെ അനാവശ്യ പ്രചരണങ്ങള്‍ നടത്തുന്നത് ഒഴിവാക്കണമെന്നും താരം വ്യക്തമാക്കി.