എം എ നിഷാദ് തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. അയ്യര്‍ കണ്ട ദുബായ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മോഷന്‍ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് അണിയറക്കാര്‍ സിനിമയുടെ പേര് പ്രഖ്യാപിച്ചിരിക്കുന്നത്. മുകേഷ്, ഉര്‍വ്വശി, ധ്യാന്‍ ശ്രീനിവാസന്, ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. വെല്‍ത്ത് ഐ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിഗ്നേഷ് വിജയകുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.നീണ്ട നാളുകൾക്ക് ശേഷം മുകേഷും ഉർവശിയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഫിനാന്‍സ് കണ്ട്രോളര് – നിയാസ് എഫ് കെ, സ്റ്റുഡിയോ – ചലച്ചിത്രം ഫിലിം സ്റ്റുഡിയോ, വിഎഫ്എക്സ് – പിക്റ്റോറിയല്‍ എഫ് എക്സ്, മാര്‍ക്കറ്റിംഗ് – കണ്ടന്റ് ഫാക്റ്ററി, സ്റ്റില്‍സ് – കെ എന്‍ നിദാദ്, ഡിസൈന്‍സ് – യെല്ലോ ടൂത്ത്സ്, പി ആര് ഒ എ – എസ് ദിനേശ്, വസ്ത്രാലങ്കാരം – അരുണ്‍ മനോഹര്‍, മേക്കപ്പ് – സജീര്‍ കിച്ചു, പ്രൊഡക്ഷന്‍ കണ്ട്രോളര് – ബിനു മുരളി, അസോസിയേറ്റ് ഡയറക്ടര്‍ – പ്രകാശ് കെ മധു. പ്രഭ വര്‍മ്മ, റഫീഖ് അഹമ്മദ്, ഹരിനാരായണന്, മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് ആനന്ദ് മധുസൂദനന് ആണ്.
സൌണ്ട് ഡിസൈന്‍ രാജേഷ് പി എം, ഓഡിയോഗ്രഫി എം ആര് രാജാകൃഷ്ണന്, കലാസംവിധാനം പ്രദീപ് എം വി, എഡിറ്റിംഗ് ജോണ്‍ കുട്ടി, ഛായാഗ്രഹണം സിദ്ധാര്‍ഥ് രാമസ്വാമി.
സംവിധായകൻ സിബി മലയിൽ സിനിമയുടെ ടൈറ്റിൽ ലോഞ്ച് നിർവഹിച്ചു. വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ലോഗോ സംവിധായകൻ ജോഷി പുറത്തിറക്കി. സിനിമയുടെ കാസ്റ്റ് & ക്രൂ ലിസ്റ്റ് പ്രമുഖ നിർമ്മാതാവ് സിയാദ് കോക്കർ പ്രകാശനം ചെയ്തു. നിർമ്മാതാവ് വിഘ്നേഷ് വിജയകുമാർ സ്വാഗതം പറഞ്ഞു.
മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, എന്നിവർക്ക് പുറമെ ദുർഗ കൃഷ്ണ, ജഫാർ ഇടുക്കി, സോഹൻ സീനുലാൽ, സുനിൽ സുഗത, പ്രജോദ് കലാഭവൻ, ദിവ്യ എം നായർ, രശ്മി അനിൽ, തെസ്നി ഖാൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ടെറ്റിൽ ലോഞ്ച് ചടങ്ങിൽ നടൻ ഇർഷാദ്, കൈലാഷ് തുടങ്ങിയവരും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.സിനിമയുടെ ഷൂട്ടിംഗ് ഉടൻ ദുബായിൽ തുടങ്ങും. വെൽത്ത് ഐ സിനിമയുടെ ബാനറിൽ വരുന്ന ആദ്യ ചിത്രമാണ് അയ്യര്‍ കണ്ട ദുബായ്.