മലയാള സിനിമ ലോകം വലിയ ആഘോഷമാക്കിയ വിവാഹമായിരുന്നു അഭിനേതാക്കളായ മുകേഷിന്റെയും സരിതയുടെയും. തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിലായി തിളങ്ങി നിന്നിരുന്ന സമയത്ത് ആയിരുന്നു സരിത മുകേഷിനെ വിവാഹം കഴിച്ചത്.മമ്മൂട്ടിയുടെ ഒപ്പംപോലും ഒന്നിച്ച് അഭിനയിച്ച സരിതയുടെ കരിയർ തന്നെ വളർന്നത് വളരെ പെട്ടെന്നായിരുന്നു.
കാതോട് കാതോരം അടക്കം നിരവധി ഹിറ്റ് മലയാള ചിത്രങ്ങളിൽ സരിത പ്രത്യക്ഷപ്പെട്ടിരുന്നു. മുകേഷുമായുള്ള താരത്തിന്റെ പ്രണയബന്ധം പുറംലോകം അറിഞ്ഞത് മുതൽ മലയാള വാർത്താ ചാനലുകളിലും സോഷ്യൽ മീഡിയയിലും ഗോസിപ്പ് കോളങ്ങളിലും നിറസാന്നിധ്യമായി സരിത മാറുകയും ചെയ്തിരുന്നു.
സിനിമയിൽ സജീവമാകുന്നതിന് മുൻപേ തന്നെ വിവാഹം കഴിച്ച സരിതയുടെ ആദ്യവിവാഹം നടന്നത് 16 വയസ്സിലാണ്. തെലുങ്ക് നടനായ വെങ്കട്ട സുബ്ബയ്യ ആയിരുന്നു താരത്തിന്റെ ആദ്യ ഭർത്താവ്. ഈ ദാമ്പത്യം വെറും ആറുമാസത്തിനുള്ളിൽ അവസാനിക്കുകയായിരുന്നു. അഭിപ്രായഭിന്നതയെ തുടർന്ന് ഇരുവരും വേർപിരിയുകയും ആദ്യ വിവാഹബന്ധം തകർന്നത് സരിതയെ മാനസികമായി ഏറെ തളർത്തുകയും ചെയ്തിരുന്നു. ഈ മാനസിക പ്രശ്നങ്ങളിൽ നിന്ന് രക്ഷ നേടുന്നതിന് വേണ്ടിയാണ് സരിത സിനിമാ മേഖലയിൽ സജീവമായത്.
എണ്പതുകളുടെ കളുടെ തുടക്കത്തിലാണ് മുകേഷ് സിനിമയിൽ എത്തിയത്. 1982ൽ ബലൂൺ എന്ന ചിത്രത്തിൽ നായകനായി പ്രത്യക്ഷപ്പെട്ട മുകേഷ് പിന്നീട് മോഹൻലാലിനൊപ്പം നിരവധി ഹിറ്റ് ചിത്രങ്ങൾ അഭിനയിക്കുകയുണ്ടായി.പി സി 369 എന്ന സിനിമയിലൂടെയാണ് മുകേഷും സരിതയും തമ്മിൽ അടുപ്പത്തിലാകുന്നത്. ആദ്യമൊക്കെ നല്ല സൗഹൃദമായിരുന്നു എങ്കിലും പിന്നീടത് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.
തനിയാവർത്തനം എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ഭാര്യയായി സരിതയും മമ്മൂട്ടിയുടെ അനിയനായി മുകേഷും അഭിനയിച്ചപ്പോൾ ഇരുവരും തമ്മിലുള്ള ബന്ധം ആഴത്തിലായി തീരുകയായിരുന്നു. ഈ സിനിമയുടെ സെറ്റിൽ ആണ് മുകേഷും സരിതയുമായുള്ള പ്രണയം അതിൻറെ തീവ്രതയിലേക്ക് കടന്നുചെന്നത്. മമ്മൂട്ടിയും ഈ പ്രണയത്തിന് സാക്ഷിയാവുകയുണ്ടായി. ഒടുവിൽ ഇരുവരും വിവാഹം കഴിക്കുവാൻ തീരുമാനിക്കുകയും സിനിമാലോകം പോലും ആഘോഷമാക്കിയ പ്രണയവും വിവാഹവുമായി മുകേഷിന്റെയും സരിതയുടെയും ബന്ധം മാറുകയും ചെയ്തു.
മുകേഷുമായുള്ള വിവാഹം കഴിഞ്ഞതിനുശേഷം സിനിമയിൽ അത്ര സജീവമായിരുന്നില്ല താരം. സരിത കുടുംബിനിയായി ഒതുങ്ങി എന്നും ഇരുവരുടെയും കുടുംബജീവിതം വളരെ സന്തോഷത്തോടെയാണ് മുന്നോട്ടുപോകുന്നത് എന്നുംഎല്ലാവരും കരുതി. 1987 ലാണ് മുകേഷ് സരിതയെ വിവാഹം കഴിച്ചത്. 30 വർഷത്തിനുശേഷം ഇവരുടെ കുടുംബത്തിലെ പ്രശ്നങ്ങൾ പുറംലോകം അറിഞ്ഞു തുടങ്ങുകയായിരുന്നു. മുകേഷിയിൽ നിന്ന് സരിത വിവാഹമോചനം ആവേശപ്പെടുകയും ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തുകയും ചെയ്തു. തൻറെ കരിയർ മുകേഷ് നശിപ്പിച്ചെന്നും പലപ്പോഴും ശാരീരികമായി പോലും തന്നെ മർദ്ദിച്ചിട്ടുണ്ട് എന്ന് സരിത വ്യക്തമാക്കുകയുണ്ടായി.
ഇരുവരും ഒടുവിൽ നിയമപരമായി ബന്ധം വേർപ്പെടുത്തി. സരിത ഉന്നയിച്ച ആരോപണങ്ങളോട് ഒന്നും മുകേഷ് അക്കാലത്ത് കാര്യമായി പോലും പ്രതികരിച്ചിരുന്നില്ല. വിവാഹബന്ധം വേർപെടുത്തിയതിനെപ്പറ്റി സരിതയുടെ വാക്കുകൾ ഇങ്ങനെ… ഞാൻ അനുഭവിച്ച കാര്യങ്ങൾ പുറംലോകത്തെ അറിയിക്കാൻ എനിക്ക് മടിയായിരുന്നു. സിനിമയിലൊക്കെ ഞാൻ അങ്ങനെ കണ്ടിട്ടുള്ളൂ. എൻറെ ജീവിതത്തിൽ ഇങ്ങനെ സംഭവിക്കുമെന്ന് ഞാൻ കരുതിയില്ല. അതേക്കുറിച്ച് മറ്റൊരാളോട് പറയാൻ നാണക്കേട് തോന്നി. കാര്യങ്ങൾ അറിഞ്ഞ് ചിലരൊക്കെ വിളിച്ചപ്പോഴും ഞാൻ ഒന്നും തുറന്നു പറഞ്ഞിരുന്നില്ല.
അവൾ എത്ര സഹിച്ചു എന്ന് അദ്ദേഹം എപ്പോഴെങ്കിലും ചിന്തിക്കുമെന്ന് കരുതി. അദ്ദേഹത്തിൻറെ അച്ഛന് ഞാൻ വാക്കു കൊടുത്തിരുന്നു. അതാണ് പോലീസിൽ പരാതിപ്പെടാഞ്ഞത്. എൻറെ മോൻ ശരിയല്ലെന്ന് എനിക്കറിയാം. ഇത് മീഡിയയിൽ ഒന്നും വരരുത്. മോൾ സഹിക്കണമെന്ന് അദ്ദേഹത്തിന്റെ അച്ഛൻ പറഞ്ഞിരുന്നു. അദ്ദേഹത്തിൻറെ മരണംവരെ ഞാൻ പാലിച്ചു. ഇപ്പോഴാണ് ഞാൻ എന്തെങ്കിലും ഒക്കെ തുറന്നു പറയുന്നത്…