in , ,

കിടപ്പറ സീൻ ഞാൻ ആകെ ചെയ്തത് മമ്മൂക്കൊപ്പം; രണ്ട് തുണിക്കഷ്ണം മാത്രം സ്വിം സ്യൂട്ട് എന്ന് പറഞ്ഞു തന്നിട്ടുണ്ട്; നടി അഞ്ജു പറയുന്നു

ബാലതാരമായി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച്, ബേബി അഞ്ജു എന്ന പേരിൽ പ്രശസ്തയായ നായികയാണ് അഞ്ചു. ഒരുകാലത്ത് മലയാളം തമിഴ് സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അഞ്ജു, തന്റെ രണ്ടാമത്തെ വയസ്സു മുതൽ അഭിനയ ലോകത്ത് സജീവമായി നിന്നിരുന്ന വ്യക്തിയാണ്.

1979 ൽ പുറത്തിറങ്ങിയ കുതിരപ്പൂക്കൾ എന്ന സിനിമയിലൂടെയാണ് അഞ്ചു വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മലയാളത്തിലേക്ക് തരം കടന്നുവരുന്നത് 1982ൽ പുറത്തിറങ്ങിയ ഓർമയ്ക്കായി എന്ന ചിത്രത്തിലൂടെയാണ്. 1989 ൽ രുഗ്മിണി എന്ന മലയാളം ചിത്രത്തിലൂടെയാണ് താരത്തിന് ബാലതാരത്തിൽ നിന്നും നായിക എന്ന പദവിയിലേക്ക് മാറ്റം ലഭിക്കുന്നത്. കെ പി കുമാരൻ സംവിധാനം ചെയ്തിരുന്ന ആ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടാനും അഞ്ജുവിന് കഴിഞ്ഞു. പിന്നീട് മലയാള സിനിമയിലെ തിരക്കേറിയ ഒരു അഭിനേത്രിയായി അഞ്ചു മാറുകയായിരുന്നു.

മലയാളത്തിന്റെ മെഗാസ്റ്റാറായ മമ്മൂട്ടിക്കൊപ്പം നീലഗിരിയിലും കിഴക്കൻ പത്രോസിലും കൗരവരിലും കോട്ടയം കുഞ്ഞച്ചനിലും അഭിനയിച്ച അഞ്ജു, മോഹൻലാലിനൊപ്പം മിന്നാരം എന്ന ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്. അന്നത്തെ ഒട്ടുമിക്ക താരങ്ങൾക്കും ഒപ്പം വേഷങ്ങൾ ചെയ്തിട്ടുള്ള അഞ്ജു എന്നാൽ 1996 കഴിഞ്ഞതോടെ ചുരുക്കം സിനിമകളിലേക്ക് ഒതുങ്ങി കൂടുകയായിരുന്നു.

വർഷങ്ങൾക്ക് ശേഷം, തന്റെ അഭിനയ ജീവിതത്തിൽ ഉണ്ടായിട്ടുള്ള വിഷമങ്ങളെക്കുറിച്ചും അറിവില്ലായ്മ കാരണം ചെയ്തിട്ടുള്ള അബദ്ധങ്ങളെക്കുറിച്ചും അഭിനയം നിർത്താൻ ഉണ്ടായ കാര്യങ്ങളെക്കുറിച്ച് എല്ലാം താരം തുറന്നു പറയുന്നത് ഇപ്രകാരമാണ്.

പ്രമുഖ കന്നട നായകനായ ടൈഗർ പ്രഭാകരനെ 1995ലാണ് അഞ്ചു വിവാഹം കഴിക്കുന്നത്. ആ ബന്ധത്തിൽ അർജുൻ പ്രഭാകർ എന്നൊരു മകനുമുണ്ട്. എന്നാൽ ആ കുടുംബജീവിതം നീണ്ടുനിന്നത് വെറും ഒരു വർഷം മാത്രമായിരുന്നു. ഇരുവരും വേർപിരിഞ്ഞ ശേഷം കുഞ്ഞിനെ നോക്കുന്നതിനും പഠനത്തിനും മറ്റുമായി താരം അഭിനയത്തിൽ നിന്നും നീണ്ട ഇടവേള എടുത്തു. പിന്നീട് ടെലിവിഷൻ സീരിയലുകളിൽ കൂടിയാണ് താരം അഭിനയരംഗത്ത് സജീവമായത്.

എന്നാൽ അഭിനയത്തിൽ നിന്നും ഇടവേള എടുത്ത് കാലഘട്ടത്തിൽ പിന്നീട് അഞ്ജുവിനെ എങ്ങും കാണാതായതോടെ അവർ മരിച്ചു എന്ന് തരത്തിൽ ഉൾപ്പെടെ വാർത്തകൾ പുറത്തുവന്നിരുന്നു. മാധ്യമങ്ങൾക്ക് മുൻപിൽ അഞ്ജു തന്നെ പ്രത്യക്ഷപ്പെടുകയായിരുന്നു.

നായിക വേഷങ്ങൾ ചെയ്തിരുന്ന സമയത്ത് സ്വിംസ് ധരിച്ച് പൂളിൽ ചാടുന്ന ഒരു സീൻ ചെയ്യേണ്ടി വന്നിരുന്നു. രണ്ടു തുണി കഷണങ്ങൾ മാത്രമായിരുന്നു പേരിൽ അവർ തന്നത് എന്നും അത് ധരിക്കാൻ കഴിയില്ല എന്ന് തന്നെ തീർത്തു പറഞ്ഞിരുന്നു എന്നും താരം വെളിപ്പെടുത്തുന്നു. പിന്നീട് അഞ്ജുവിന്റെ താല്പര്യത്തിന് അനുയോജ്യമായ തരത്തിലുള്ള സിം സ്യൂട്ട് ആയിരുന്നു ആ സീനിനു വേണ്ടി ധരിച്ചത്. എന്നാൽ അത് ധരിച്ച് എത്തിയപ്പോൾ സംവിധായകൻ മുഖത്ത് താൻ ദേഷ്യം മാത്രമാണ് കണ്ടിരുന്നത് എന്നും അയാളെ പേടിച്ച് ആഴമുള്ള പോളിലേക്ക് ചാടേണ്ടി വന്നിട്ടുണ്ട് എന്നും താരം തുറന്നു പറയുന്നു. അങ്ങനെ സിനിമയിൽ നിർബന്ധത്തിനു വഴങ്ങി അറിയാത്ത കാര്യങ്ങൾ ചെയ്തിട്ടുണ്ട് എന്നും താരം തുറന്നുപറയുന്നു.

താൻ കിടപ്പറ സീൻ ചെയ്തിട്ടുള്ളത് മമ്മൂട്ടിക്കൊപ്പം കൗരവർ എന്ന ചിത്രത്തിൽ മാത്രമായിരുന്നു എന്നും എന്നാൽ അത് ഒരിക്കലും ഒരു മോശം സീൻ ആയിരുന്നില്ല എന്നും താരം പറയുന്നു. പിന്നീട് മകൻറെ പഠനം ഒക്കെ ആയി ജീവിത സാഹചര്യങ്ങൾ കൊണ്ടാണ് അവരെ ലോകത്തുനിന്ന് മാറേണ്ടി വന്നത് എന്നും തന്നെ എങ്ങും കാണാതെ ആയതോടെ മരിച്ചു എന്ന് തരത്തിലുള്ള വാർത്തകൾ എത്തി എന്നും താരം പറയുന്നു. എന്നാൽ ആ കാലത്ത് താൻ തമിഴ്നാട്ടിൽ ഉണ്ടായിരുന്നുവെന്നും പലരും തന്നെയാണ് തേടിപ്പിടിച്ച് വിളിച്ചിരുന്നു എന്നും താരം വെളിപ്പെടുത്തുന്നു.

Written by Editor 4

അമ്പോ.. കണ്ണെടുക്കാൻ തോന്നാത്ത മൊഞ്ച്.. ഹണി റോസിന്റെ പുത്തൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

ഇവിടെ വെച്ച് എല്ലാം തുറന്ന് കാണിച്ചിട്ട് ഖത്തറിൽ പോയപ്പോൾ എല്ലാം അടച്ച് മൂടി വെച്ചിരിക്കുന്നത് എന്തിനാണ്, എല്ലാം കാണിക്കാമായിരുന്നില്ലേ.. ദീപികയോട് വിമർശകർ