പ്ലസ് ടു എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് സജിനും ഷഫ്നയും. സിനിമയിൽ സുഹൃത്തുക്കളായി ആരംഭിച്ച ജീവിതം പിന്നീട് ഒന്നിച്ചുള്ള ദാമ്പത്യത്തിലേക്ക് വഴിമാറുകയായിരുന്നു. ഇന്ന് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പരയിലെ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാളികളുടെ ജനശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് സജിൻ.
അഭിനയരംഗത്ത് ഒരുപാട് അവസരങ്ങൾ തേടിയലഞ്ഞപ്പോഴും തനിക്ക് പൂർണപിന്തുണയുമായി ഭാര്യയായിരുന്നു ഒപ്പം ഉണ്ടായിരുന്നതെന്നും അവളുടെ പ്രാർത്ഥനയുടെയും പ്രചോദനത്തിന്റെയും ഫലമാണ് ഇന്ന് താൻ അഭിനയിക്കുന്ന കഥാപാത്രം എന്ന് മുമ്പ് സജിൻ വ്യക്തമാക്കുകയുണ്ടായി.
ഇന്ന് സാന്ത്വനത്തിലെ ശിവൻ എന്ന കഥാപാത്രം വളരെ വലിയ നേട്ടങ്ങൾ തന്നെയാണ് നേടിയിരിക്കുന്നത്. അതിൽ അഞ്ജലിയായി എത്തുന്നത് ബാലേട്ടൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ ഗോപിക അനിലാണ്. മുൻപ് നിരവധി മിനിസ്ക്രീൻ പരമ്പരകളിൽ ഗോപിക അഭിനയിച്ചിട്ടുണ്ടെങ്കിൽ പോലും സാന്ത്വനത്തിലെ അഞ്ജലി എന്ന കഥാപാത്രത്തിലൂടെയാണ് ആളുകൾ കൂടുതൽ അറിയാൻ ശ്രമിച്ചത്.
ഗോപിക അഞ്ജലിയും സജിൻ ശിവനുമായി എത്തുമ്പോൾ ഈ കോംബോയ്ക്ക് വളരെ മികച്ച പ്രതികരണം തന്നെ ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നുണ്ട്. ഇരുവരും തമ്മിലുള്ള പ്രണയ മുഹൂർത്തങ്ങൾ ഒക്കെ പ്രേക്ഷകർ ഏറെ കൗതുകത്തോടെ കണ്ടിരിക്കുന്നത് തന്നെയാണ്.
ഗോപികയുമായി നല്ല അടുത്ത ഒരു സുഹൃത്ത് ബന്ധം തന്നെ ഷഫ്ന കാത്തുസൂക്ഷിക്കുന്നുണ്ട്. പല സന്ദർഭങ്ങളിലും ഗോപികയും ഷഫ്നയും സജീനും ഗോപികയുടെ സഹോദരി കീർത്തനയും ഒക്കെ ഒന്നിച്ച് എത്താറുണ്ട്. ഈ ഓണക്കാലത്തും ഷഫ്നയും ഗോപികയും കീർത്തനയും കൂടി പങ്കുവെച്ച ഏറ്റവും പുതിയ റീൽ വീഡിയോയ്ക്കും വളരെ മികച്ച പ്രതികരണം തന്നെയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചത്.
പറന്നാളാഘോഷവും യാത്രകളും ഒക്കെയായി ഈ സുഹൃദ്ബന്ധം മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. എന്നാൽ സജിനും സമൂഹമാധ്യമങ്ങളിൽ അത്രകണ്ട് സജീവമായിരുന്നില്ല. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ഇവർ കരിയറിൽ ഒരു മുന്നേറ്റം ഉണ്ടായതോടെയാണ് അഭിമുഖങ്ങളിൽ പോലും പ്രത്യക്ഷപ്പെടുവാൻ തുടങ്ങിയത്.
ഒരു അഭിമുഖത്തിൽ ലീപ്ലോക് അഭിനയത്തെ പറ്റിയുള്ള ഷഫ്നയുടെ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അത്തരം രംഗങ്ങളിൽ സജിൻ അഭിനയിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നാണ് ഷഫ്ന പറഞ്ഞിരിക്കുന്നത്.
അത്തരത്തിലുള്ള രംഗങ്ങൾ അഭിനയിക്കുന്നതിനോട് താൻ ഒട്ടും യോജിക്കുന്നില്ല എന്ന് പറയുന്ന ഷഫ്ന സാന്ത്വനത്തിലെ അഞ്ജലിയായി എത്തിയത് ഗോപികയായത് തൻറെ ഭാഗ്യം ആണെന്നും വ്യക്തമാക്കുകയുണ്ടായി. എന്നാൽ തനിക്ക് അത്തരം രംഗങ്ങളിൽ അഭിനയിക്കുന്നത് കൊണ്ട് യാതൊരു കുഴപ്പവും ഇല്ലെന്നും കഥാപാത്രം ആവശ്യപ്പെട്ടാൽ അത്തരം റോളുകളും രംഗങ്ങളും ചിത്രീകരിക്കുന്നതിന് താൻ തയ്യാറാണെന്ന് ആണ് സജിൻ പറഞ്ഞിരിക്കുന്നത്.
വളരെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഇപ്പോൾ മിനിസ്ക്രീൻ രംഗത്ത് ഇരു താരങ്ങളും സജീവസാന്നിധ്യമായിരിക്കുകയാണ്. പല പ്രമുഖ ചാനലുകളിൽ സംപ്രേക്ഷണം ചെയ്യുന്ന ടെലിവിഷൻ പരമ്പരകളിലെ ഇന്ന് ഷഫ്നയെ നിറസാന്നിധ്യമായി തന്നെ കാണാൻ കഴിയുന്നുണ്ട്.