മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. അരയന്നങ്ങളുടെ വീട് എന്ന മലയാള സിനിമയിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. ചിത്രത്തിന് കിട്ടിയ മികച്ച പിന്തുണ ലക്ഷ്മി ഗോപാലസ്വാമിക്ക് നിരവധി സിനിമകളില്‍ അവസരം നേടിയെടുക്കാന്‍ സഹായിച്ചു.
തനിക്ക് ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ട്, എന്നാല്‍, കല്യാണം കഴിച്ചില്ല എന്നു കരുതി ഒന്നും സംഭവിക്കില്ല, അമ്പത് വയസ്സായിട്ടും കെട്ടാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ ലക്ഷ്മി ഗോപാല സ്വാമി. അന്ന് ലോക്ഡൗണ്‍ സമയങ്ങളില്‍ പുറത്തിറങ്ങാന്‍ കഴിയാതിരുന്നത് വലിയ ഏകാന്തത തോന്നിയതായി നടി പറയുന്നു.
അന്ന് വിവാഹം കഴിച്ച് ഒരു പങ്കാളി കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നതായി ലക്ഷ്മിഗോപാലസ്വാമി പിന്നീട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കോവിഡില്‍ സാഹചര്യം മാറിയതോടെ ചിന്തയും മാറി എന്നാണ് താരം പറയുന്നത്. വിവാഹം കഴിച്ചില്ലെങ്കിലും താന്‍ സന്തോഷവതിയായാണ് ജീവിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.
ഒരു സുഹൃത്തിനെയോ പങ്കാളിയെയോ വേണമെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം. ഇപ്പോള്‍ താന്‍ വളരെ സന്തോഷവതിയാണ്. സമാധാനത്തോടെ ഉള്ള ജീവിതം നയിക്കുകയാണെന്ന് ചോദ്യത്തിനുള്ള മറുപടിയായി താരം പറയുന്നു.വിവാഹം എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
അതും ഈ പ്രായത്തില്‍ പക്ഷേ ഒരു നല്ല പങ്കാളിയെ കിട്ടിയാല്‍ എന്തുകൊണ്ട് ആയിക്കൂടാ, അതിനുവേണ്ടി ടെന്‍ഷന്‍ അടിച്ചു നടക്കുകയല്ല ഞാന്‍. ജീവിതം നന്നായി കൊണ്ടുപോവുക. അതില്‍ ഒരു പങ്കാളിയെ കിട്ടിയാല്‍ അത് നല്ലതാണ്. ഇല്ലെങ്കിലും കുഴപ്പമൊന്നുമില്ല. താന്‍ ഇപ്പോള്‍ ആ സ്റ്റേജില്‍ ആണെന്നും നടി പറയുന്നു.
കോവിഡ് കാലത്ത് ഞാന്‍ കുറെ കാര്യങ്ങള്‍ ആസ്വദിച്ചിരുന്നു. ഞാന്‍ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. മൈന്‍ഡ് ക്ലീനിങ് തുടങ്ങി എല്ലാത്തരം ക്ലീനിങ്ങും ആ സമയത്ത് നടത്തി. കോവിഡ് കാലത്ത് തനിക്ക് പ്രഷറും ഒന്നും തന്നെ ഇല്ലായിരുന്നു എന്ന് നടി പറയുന്നു. സിനിമയുടെ ഷൂട്ടിംഗ്, അതിഥിയായി പോവുക തുടങ്ങിയ കാര്യങ്ങളൊന്നും ആ സമയത്ത് ഉണ്ടായിരുന്നില്ല. ഡാന്‍സ് പ്രോഗ്രാമുകള്‍ പോലുമില്ലായിരുന്നുവെന്നും നടി പറഞ്ഞു.
ഞാന്‍ പതിനേഴാം വയസ്സുമുതല്‍ സാമ്പത്തികമായി സ്വതന്ത്രമായി ജീവിക്കുന്ന വ്യക്തിയാണ്. സാമ്പത്തിക സുരക്ഷിതത്വം നമ്മുടെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടതാണ് .ഞാന്‍ പതിനേഴാം വയസ്സു മുതല്‍ മോഡലിങ് ചെയ്ത് വരുമാനമുണ്ടാക്കിയിരുന്നു. ഡാന്‍സ് പെര്‍ഫോമന്‍സിന് പോയിരുന്നു.
റഷ്യയിലെ ചെര്‍ണോബില്‍ ഡിസാസ്റ്റര്‍ ഫൗണ്ടേഷന്റെ ക്ഷണം അനുസരിച്ച് ബെലാറസില്‍ പോയി ഡാന്‍സ് ചെയ്തിട്ടുണ്ട്. അന്നെനിക്ക് 20 വയസ്സു പോലുമായില്ല. നടിയായ ഉടനെ ഞാനൊരു കാര്‍ വാങ്ങി. അന്ന് ലോണെടുത്ത് ഫിയറ്റ് പാലിയോയാണ് വാങ്ങിയത്. മാസം 8000 രൂപ ലോണടയ്ക്കണം. എനിക്കത് വലിയ ടെന്‍ഷനായി. ഇതിനു കഴിയുമോയെന്ന പേടി.
ഞാന്‍ ആ കാറുമായി അടുത്തുള്ള ലക്ഷ്മി ദേവിയുടെ ക്ഷേത്രത്തില്‍ പോയി പ്രാര്‍ഥിച്ചു. പിറ്റേ ദിവസം എനിക്ക് ‘ഈനാട് ‘ ടിവിയുടെ വലിയൊരു സീരിയലിലേക്ക് ലക്ഷ്മിയുടെ വേഷം ചെയ്യാന്‍ ക്ഷണം വന്നു. എനിക്ക് ആഡംബര ജീവിതമൊന്നുമില്ല. എനിക്ക് സന്തോഷം നല്‍കുന്നത് മാത്രമേ ഞാന്‍ വാങ്ങാറുള്ളൂ.
സോഷ്യല്‍ സ്റ്റാറ്റസിനായി ഒന്നും ചെയ്യാറില്ല. എന്റെ ഹോണ്ട സിറ്റി കാര്‍ 10 വര്‍ഷം പഴക്കമുള്ളതാണ്. ഒരു കുഴപ്പവുമില്ല. എന്താണ് വിവാഹം കഴിക്കാത്തതെന്നു ചോദിക്കുന്നവരോടും ഞാന്‍ പറയും. ഞാന്‍ ഈ ജീവിതത്തില്‍ വളരെ ഹാപ്പിയാണ്. ‘ഐ ആം എ ഫ്രീ സ്പിരിറ്റഡ് ഗേള്‍ ‘- അതങ്ങനെ പോകട്ടെ…എന്നും താരം പറയുന്നു.