തെന്നിന്ത്യൻ സിനിമ ലോകത്ത് കാലെടുത്തു വെച്ചപ്പോൾ തന്നെ അപ്രത്യക്ഷമായി സിനിമ ലോകത്ത് നിന്നും വിടപറഞ്ഞ താരമാണ് ശാലിനി എന്ന മയൂരി. സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുവാൻ തുടങ്ങിയ സാഹചര്യത്തിൽ ആയിരുന്നു താരത്തിന്റെ വിയോഗം.
സ്വപ്ന തുല്യമായ ചലച്ചിത്രലോകത്തെ അടുത്തറിയുന്നതിന് മുമ്പ് തന്നെ ജീവിതത്തില്‍ നിന്ന് പടിയിറങ്ങാൻ സ്വയം തീരുമാനിച്ച കലാകാരി ഇന്ന് മലയാള സിനിമയ്ക്ക് ഒരു തീരാ നഷ്ടം തന്നെയാണ്. ചെന്നൈയിലെ എതിരാജ് കോളേജിൽ അവസാന വർഷ ബി എ എക്കണോമിക്സിന് പഠിക്കുമ്പോഴാണ് ആദ്യചിത്രമായ സർവ്വഭൗമയിൽ താരം വേഷം കൈകാര്യം ചെയ്തത്. ആ സമയങ്ങളിൽ ഒക്കെ സിനിമയോടും ജീവിതത്തോടും വളരെയധികം അഭിനിവേശവും താൽപര്യവും പുലർത്തിയിരുന്ന മയൂരി അഭിനയ ജീവിതത്തെക്കുറിച്ച് ചോദിക്കുമ്പോൾ നിറഞ്ഞ ഉത്സാഹത്തോടെയാണ് പ്രത്യക്ഷപ്പെട്ടിരുന്നത്.
പ്രശസ്തിയെയും അംഗീകാരങ്ങളെയുകാൾ ഉപരി അഭിനയത്തിലൂടെ ലഭിക്കുന്ന മനസ്സിന്റെ സംതൃപ്തിക്കാണ് താൻ ആഗ്രഹിക്കുന്നതെന്ന് പല അവസരങ്ങളിലും മയൂരി വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും താരം എന്തുകൊണ്ട് ജീവിതത്തിൽ ആത്മഹത്യാ എന്നൊരു തീരുമാനമെടുത്തു എന്നത് എന്നും ഉത്തരമില്ലാത്ത ചോദ്യങ്ങളിൽ ഒന്ന് തന്നെയാണ്. പലരും കരുതിയിരിക്കുന്നത് താരം ഒരു മലയാളിയാണെന്നാണ്.
ജന്മം കൊണ്ട് മലയാളി അല്ലെങ്കിലും മലയാള സിനിമ ആസ്വാദകരുടെ മനസ്സിൽ കൊടിയേറാൻ മയൂരിക്ക് അധികനാൾ ഒന്നും വേണ്ടി വന്നിരുന്നില്ല. 1998-ല്‍ പുറത്തിറങ്ങിയ സമ്മർ ഇൻ ബത്ലഹേം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തു വച്ച താരം ആകാശഗംഗ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിത ആവുകയായിരുന്നു. അന്നുവരെ ഉണ്ടായിരുന്ന പ്രേത സങ്കല്പങ്ങളെ ഒക്കെ മറികടന്നു കൊണ്ടായിരുന്നു മയൂരി ആകാശഗംഗയിൽ പ്രത്യക്ഷപ്പെട്ടത്.
എന്നും ആ ചിത്രം കാണുന്ന ഏതൊരാൾക്കും ഭയം മനസ്സിൽ തങ്ങിനിൽക്കുന്നു എങ്കിൽ അതിന് വലിയ ഒരു പ്രാധാന്യം തന്നെ മയൂരിയുടെ അഭിനയത്തിന് ഉണ്ട്. ഭാര്യവീട്ടിൽ പരമസുഖം, ചന്തമാമ, പ്രേം പൂജാരി, അരയന്നങ്ങളുടെ വീട് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ മയൂരിക്ക് തന്റെ കഴിവ് എത്രത്തോളം ഉണ്ടെന്ന് മലയാള സിനിമയിൽ പ്രകടിപ്പിക്കുവാൻ സാധിക്കുകയുണ്ടായി. വിരലിലെണ്ണാൻ കഴിയുന്ന ചിത്രങ്ങളിൽ മാത്രം അഭിനയിച്ചുകൊണ്ട് മലയാള സിനിമയുടെ മുൻ നിര നായകന്മാർക്കൊപ്പം എല്ലാം അണിയറ പങ്കിടുവാൻ മയൂരിക്ക് അവസരം ലഭിച്ചു.
2000 – 2005 കാലഘട്ടത്തിൽ തമിഴ്, കന്നട സിനിമയിൽ മയൂരി സജീവമായിരുന്നെങ്കിലും മലയാളത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.2005 ജൂൺ 16നാണ് തന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സിൽ മയൂരി ആത്മഹത്യ ചെയ്തത്. ചെന്നൈയിലെ അണ്ണാ നഗറിൽ ഉള്ള വസതിയിൽ തൂങ്ങി മരിക്കുകയായിരുന്നു. സിനിമയിൽ തിളങ്ങണം എന്ന വലിയ ഒരു പ്രതീക്ഷ ബാക്കി വച്ചു കൊണ്ടാണ് മയൂരി ജീവിതത്തിൽ നിന്നും വിടവാങ്ങിയത്. കഥാപാത്രങ്ങൾക്ക് വേണ്ടി തൻറെ ശരീരം പ്രദർശിപ്പിക്കുവാൻ തയ്യാറായ താരം കൂടി ആയിരുന്നു മയൂരി. എന്നിരുന്നിട്ട് പോലും സിനിമയിൽ ആഗ്രഹിച്ച അത്രയും ഉയർച്ചയിൽ എത്തുവാൻ താരത്തിന് സാധിക്കാതെ വരികയായിരുന്നു.