ഒരു കാലത്ത് മലയാളത്തിൻ്റെ ശാലീന സുന്ദരിയായി നിറഞ്ഞു നിന്ന താരമാണ് സിത്താര. ചാണക്യൻ, നാടുവാഴികൾ, മഴവിൽക്കാവടി, വചനം, ഗുരു, ചമയം, തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെയാണ് സിത്താര ശ്രദ്ധിക്കപ്പെട്ടത്. ഈ സിനിമകളിലെല്ലാം ഗംഭീര പ്രകടനമായിരുന്നു നടി കാഴ്ച വെച്ചിരുന്നത്.
മലയാളത്തിൽ നായികയായും സഹനടിയുമായും നിരവധി ചിത്രങ്ങളിൽ സിത്താര തിളങ്ങിയപ്പോൾ തെലുങ്കിൽ നിന്നും തമിഴിൽ നിന്നുമൊക്കെ നടിയെ തേടി അവസരങ്ങളെത്തിയിരുന്നു. തമിഴിലും തെലുങ്കിലും തിളങ്ങിയിരുന്ന താരത്തിന് നിരവധി ആരാധകരാണ് ഉണ്ടായിരുന്നത്. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായിരുന്നു നടി സിത്താര.
മലയാളത്തിൽ മോഹൻലാലിനോട് ഒപ്പം അടക്കം സിത്താര അഭിനയിച്ചിട്ടുണ്ട്. തമിഴിൽ സ്റ്റൈൽമന്നൽ രജനീകാന്ത് അടക്കമുള്ള സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള നടി തമിഴകത്തും മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. മികച്ച പ്രകടനം കാഴ്ച വെച്ചിരുന്ന സമയത്ത് നടി ഇടയ്ക്ക് സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നുവെങ്കിലും കുറച്ച് കാലത്തിനു ശേഷം നടി സിനിമയിലേക്ക് തന്നെ തിരികെ എത്തുകയും ചെയ്യും.
സിത്താര ഇപ്പോഴും അവിവാഹിതയാണ്. അൻപത് വയസ്സ് പിന്നിട്ടിട്ടും എന്തുകൊണ്ടാണ് താൻ ഇത്രയും നാളുകളായി വിവാഹിതയായില്ലെന്നതിന് താരം അടുത്തിടെ മറുപടി നൽകിയിരുന്നു. ഇതിനെ കുറിച്ച് അടുത്തിടെ താരം തന്നെ തുറന്ന് പറഞ്ഞ കാര്യമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സിത്താര ഈ തുറന്ന് പറച്ചിൽ നടത്തിയത്.
ചെറു പ്രായത്തിൽ തന്നെ വിവാഹിത ആവുന്നതിൽ തനിക്ക് ഒട്ടും താത്പര്യം ഇല്ലായിരുന്നു എന്നാണ് നടി പറഞ്ഞ മറുപടി. ആ തീരുമാനത്തിൽ തന്നെ ഞാൻ ഉറച്ചിരുന്നു എന്നും അച്ഛനുമായി താൻ അടുത്ത ബന്ധമാണ് പുലർത്തിയിരുന്നതെന്നും. അപ്രതീക്ഷിതമായുണ്ടായ അച്ഛൻ്റെ വിയോഗത്തിന് ശേഷം തനിക്ക് വിവാഹത്തിനൊന്നും താത്പര്യമുണ്ടായിരുന്നില്ലെന്നാണ് താരം പറഞ്ഞത്.
അതിന് ശേഷം ഒറ്റക്കുള്ള ജീവിതവുമായി താൻ പതുക്കെ പതുക്കെ പൊരുത്തപ്പെട്ടതായി സിത്താര പറയുന്നു. അതിനാലാണ് വിവാഹം നടക്കാതെ പോയതെന്നാണ് നടി വ്യക്തമാക്കിയത്. അതേ സമയം നേരത്തേ തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നുവെന്നും പറഞ്ഞു. എന്നാൽ അതാരാണെന്ന് നടി വ്യക്തമാക്കാൻ തയ്യാറായിരുന്നില്ല.
മലയാള സിനിമകൾക്ക് പിന്നാലെ അന്യ ഭാഷകളിലും മികച്ച പ്രകടനം കാഴ്ച വെച്ച നടി ഇടയ്ക്ക് സിനിമയിൽ നിന്നും ഒന്നു മാറി നിന്നെങ്കിലും വീണ്ടും സിനിമയിലേക്ക് തിരികെ എത്തുകയും ചെയ്തിരുന്നു. കാവേരി എന്ന ചിത്രത്തിലൂടെ ആണ് സിതാര സിനിമ ജീവിതം ആരംഭിക്കുന്നത്. പുതുവസന്തം എന്ന തമിഴ് ചിത്രത്തിന് ശേഷമാണ് താരം പ്രശസ്തയാകുന്നത്. ഇതിനോടകം തന്നെ നൂറിലധികം ചിത്രങ്ങളിൽ സിതാര വേഷമിട്ട് കഴിഞ്ഞു.