in

ഇന്ദ്രിയം സിനിമയിലെ ഓമന, പുതിയ തീരങ്ങൾ സിനിമയിലെ സരസ്വതി, അച്ചുവിന്റെ അമ്മയിലെ റംല. സിനിമയ്‌ക്കൊപ്പം മിനി സ്‌ക്രീനിലും തിളങ്ങിയ ഈ നടിയെ ഓർമ്മയുണ്ടോ? താരത്തിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

ചില ചിത്രങ്ങളില്‍ സെക്കന്റുകള്‍ മാത്രമുള്ള സീനില്‍ അഭിനയിച്ച് നമ്മുടെ മനസില്‍ കടന്നു കൂടുന്ന ചില കഥാപാത്രങ്ങളുണ്ട്. വളരെ ചെറിയ സമയം മാത്രമാണ് അവര് സ്‌ക്രീനില്‍ ഉള്ളുവെങ്കിലും നമ്മുടെ മനസില്‍ ആ താരങ്ങള്‍ അങ്ങനെ മായാതെ കിടക്കും. അത്തരത്തിലുള്ളതാണ് മഹിമ എന്ന നടി.

ലോഹിതദാസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത് മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങള്‍ ആയി 1998ല്‍ പ്രദര്‍ശനത്തിന് എത്തിയ സൂപ്പര്‍ഹിറ്റ് സിനിമ കന്മദത്തിലൂടെയാണ് താരം നമ്മുടെ മനസ് കീഴടക്കിയത്. മോഹന്‍ലാലിന്റെ വിശ്വനാഥനും മഞ്ജുവിന്റെ ഭാനുവും ലാലിന്റെ ജോണിയും എല്ലാം ഇന്നും മലയാളികളുടെ മനസ്സില്‍ ഉണ്ട്.

അത്ര പെട്ടെന്ന് ഒന്നും ആ കഥാപത്രങ്ങളെ മറക്കാന്‍ മലയാളികള്‍ക്ക് കഴിയില്ല. ഈ ചിത്രത്തിലൂടെ ഒരു പുതുമുഖ നടിയെ കൂടി ലോഹിതദാസ് മലയാളികള്‍ക്ക് പരിചയപ്പെടുത്തുകയായിരുന്നു.കന്മദത്തില്‍ വെറും രണ്ട് രംഗങ്ങളില്‍ മാത്രമായിരുന്നു ഈ താരത്തെ നമുക്ക് കാണാന്‍ സാധിക്കുക. സിനിമയുടെ ആദ്യ ഭാഗത്തു ലാല്‍ അവതരിപ്പിച്ച ജോണി ഒരു പെണ്‍കുട്ടിയുമായി വിശ്വനാഥന്‍ താമസിക്കുന്ന സ്ഥലത്തു വരുന്ന രംഗമുണ്ടായിരുന്നു.

ഗീത എന്നായിരുന്നു ആ കഥാപാത്രത്തിന്റെ പേര്. പ്രണയം നടിച്ചു ജോണ്‍ ഗീതയെ കൂട്ടി കൊണ്ട് വന്നെങ്കിലും ഉദ്ദേശം മനസിലാക്കുന്ന വിശ്വനാഥന്‍ വീട്ടില്‍ കയറ്റിയില്ല. സിനിമയില്‍ വിവാഹവാഗ്ദാനം നല്‍കി ജോണ്‍ അവളെ ഒരു മാര്‍വാടിക്ക് വില്‍ക്കുകയും ചെയ്യുന്നു. ഗീത എന്ന കഥാപാത്രത്തെ അത്ര കണ്ട് തന്മയത്വത്തോടെയാണ് താരം അവതരിപ്പിച്ചത്.

പിന്നീട് താരത്തെ നാം ചില ചിത്രങ്ങളില്‍ കൂടി കണ്ടു. 2000 ത്തില്‍ ജോര്‍ജ് കിത്തു സംവിധാനം നിര്‍വഹിച്ച ഇന്ദ്രിയം എന്ന സിനിമയിലൂടെയാണ് നടി പ്രേക്ഷക ശ്രദ്ധ നേടിയത്. ഇതില്‍ നീലി എന്ന നായിക കഥാപാത്രമായി വാണി വിശ്വനാഥ് ആണ് എത്തിയത്. ആദ്യത്തെ ഡിറ്റിഎസ് ചിത്രം എന്ന ലേബലില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമായിരുന്നു അത്.

തിയേറ്ററില്‍ വലിയ വിജയം കൈവരിച്ച ചിത്രത്തില്‍ ഓമന എന്ന കഥാപാത്രമായാണ് മഹിമ എത്തിയത്. കോളേജ് വിദ്യാര്‍ഥികള്‍ പഠന ആവശ്യത്തിനായി കാട്ടില്‍ വരുന്നതും പിന്നീട് അവര്‍ നേരിടുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ കഥ. കുട്ടികളെ സഹായിക്കാന്‍ വരുന്ന ജോലിക്കാരിയായിരുന്നു ഓമന. ചിത്രത്തിലെ കഥാപാത്രവും മലയാളികള്‍ അത്ര പെട്ടെന്ന് മറക്കാനിടയില്ല.

ദി ഫയര്‍, കണ്ണാടിക്കടവത്തിലെ ശോഭ, അച്ചുവിന്റെ അമ്മയിലെ റംല, വിദേശി നായര്‍ സ്വദേശി നായറിലെ നീലിമ, പുത്തൂരം പുത്രി ഉണ്ണിയാര്‍ച്ചയിലെ കുഞ്ഞേലി, എന്നീ സിനിമകളിലും മഹിമ അഭിനയിച്ചു. സീരിയലുകളിലും താരം തന്റെ അഭിനയം കാഴ്ചവെച്ചിട്ടുണ്ട്.

Written by Editor 3

ഞാനും ദിലീപേട്ടനും ഒന്നാകണം എന്ന് ഞങ്ങളേക്കാളും ആഗ്രഹിച്ചത് ഞങ്ങളെ സ്‌നേഹിച്ചവർ ആണ്, ജാതക ചേർച്ചയിൽ പൊരുത്തം ഏറെയുണ്ടായിരുന്നു; കാവ്യ പറയുന്നു

കോ ണ്ടം പെൺകുട്ടികൾ എപ്പോഴും കൈയ്യിൽ കരുതണം, എപ്പോഴാണ് ആവശ്യം വരുന്നതെന്ന് പറയാൻ പറ്റില്ല; യുവ നടി പറയുന്നത് ഇങ്ങനെ