മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് സ്വാസിക. സിനിമയിലും സീരിയലിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന നായിക. സിനിമയിലൂടെ ശ്രദ്ധ നേടിയ സ്വാസിക ശ്രദ്ധ സീരിയലിലും തിളങ്ങി. ഒരേസമയം മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങുന്ന വളരെ ചുരുക്കം ചില താരങ്ങളില്‍ ഒരാള്‍ കൂടിയാണ് സ്വാസിക.
സ്വാസികയുടെ സിനിമാ കരിയറില്‍ തന്നെ വഴിത്തിരിവായേക്കാവുന്ന സിനിമയുടെ ടീസര്‍ കഴിഞ്ഞ രാത്രി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കരിയറിലെ ആദ്യ ഗ്ലാമറസ് റോളുമായി നടി സ്വാസിക വിജയ് എത്തുന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.
അതേസമയം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. പോസ്റ്ററില്‍ സ്വാസികയും റോഷനും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ മറുപടി നല്‍കി രംഗത്ത് വന്നിരിക്കുകയാണ് താരം. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചതുരം എന്ന ചിത്രത്തിലാണ് സ്വാസിക ഗ്ലാമറസ് വേഷം അവതരിപ്പിക്കുന്നത്.
റോഷന്‍ മാത്യുവാണ് ചതുരത്തില്‍ സ്വാസികയുടെ നായകന്‍. സ്വാസികയുടേയും റോഷന്റെയും ബെഡ് റൂം സീനാണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. ശാന്തി ബാലചന്ദ്രന്‍, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സിദ്ധാര്‍ത്ഥ് ഭരതനും വിനയ് തോമസും ചേര്‍ന്നാണ്.
ഛായാഗ്രഹണം പ്രദീഷ് വര്‍മ്മ. സംഗീതം പ്രശാന്ത് പിള്ള. ഗ്രീന്‍വിച്ച് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും യെല്ലോവ് ബേഡ് പ്രൊഡക്ഷന്റെയും ബാനറില്‍ വിനിത അജിത്തും ജോര്‍ജ്ജ് സാന്‍ഡിയാഗോയും ജംനീഷ് തയ്യിലും സിദ്ധാര്‍ത്ഥ് ഭരതനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.
സിനിമയില്‍ ഗ്ലാമറസായി ഒരു ബെഡ് റൂം സീനില്‍ എത്തിയതിന്റെ പേരില്‍ നടി ഒട്ടനവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ഈ വിമര്‍ശനങ്ങളോട് പ്രതികരിച്ച് നടി തന്നെ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍. ഒരു ആരാധികയുടെ കമന്റിന് മറുപടിയായാണ് നടി തന്റെ നിലപാട് വ്യക്തമാക്കിയത്.
പ്രീതി ആര്‍ ത്രെട്ട്‌സ് എന്ന അക്കൌണ്ടില്‍ നിന്ന് വന്ന കമന്റിനു മറുപടിയായാണ് സ്വാസിക തന്റെ അഭിപ്രായം പറഞ്ഞത്. ആണുങ്ങളെ മാത്രമാണോ സിനിമ കാണിക്കുവാന്‍ ഉദ്ദേശിക്കുന്നത്. നിങ്ങളില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല എന്നായിരുന്നു കമന്റ്.
മറുപടിയായി സ്വാസിക കുറിച്ചത് ഇങ്ങനെയാണ്. അതെന്താ സ്ത്രീകള്‍ക്ക് പ്രണയവും കാ മവും ഒന്നും ബാധകമല്ലേ, പുരുഷനെ പോലെ തന്നെ എല്ലാ സുഖങ്ങളും വികാരങ്ങളുടെയും സ്ത്രീകളുടെയും അവകാശമാണ്. അത് തിരിച്ചറിയാതെയാണ് സഹോദരി ജീവിക്കുന്നതെങ്കില്‍ സഹതാപം മാത്രം.
അ ഡള്‍ട്ട്‌സ് ഒണ്‍ലി എന്നാല്‍ പ്രായ പൂര്‍ത്തിയായവര്‍ എന്നാണ് അര്‍ത്ഥം. അല്ലാതെ പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ മാത്രം എന്നല്ല. സ്ത്രീ പ്രേക്ഷകര്‍ക്കും നെഞ്ചും വിരിച്ച് വന്ന് സുരക്ഷിതമായി തീയേറ്ററില്‍ സിനിമ കാണാം.
പഴയത് പോലെയല്ല. ലൈം ഗിക വിദ്യാഭ്യാസത്തിന്റെയൊക്കെ കാലമാണ്. അതിനനുസരിച്ചുള്ള മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ ആരംഭിക്കൂ, പ്ലീസ്. തുണി മാറിക്കിടക്കുന്ന ഭാഗം ഫോക്കസ് ചെയ്ത് കാണുന്നവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല എന്നുമായിരുന്നു സ്വാസിക കുറിച്ചത്.