സക്രീനില്‍ കാണുന്ന നടീ നടന്മാരുടെയൊക്കെ യഥാര്‍ത്ഥ മുഖം കാണാനും പ്രേക്ഷകര്‍ക്ക് ആഗ്രഹമുണ്ടാകലില്ലേ…? മേക്കപ്പ് ഇല്ലാതെ, ഒരു കുടുംബിനിയായി… കുടുംബ നാഥനായി വീട്ടില്‍ എങ്ങനെയാണോ അങ്ങനെ… തീര്‍ച്ചയായും ആഗ്രഹം ഉണ്ടാകും.
അത് തിരിച്ചറിഞ്ഞിട്ടാകണം, നടി അഭിരാമി അത്തമൊരു ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ്. ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രത്തിലെ നായികയാണു അഭിരാമി മലയാളികൾക്ക്.തരത്തിന്റെ എല്ലാ നിമിഷങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കു വെക്കാറുണ്ടു.ഇപ്പോഴിതാ നിലത്തിരുന്ന് ചക്കപ്പഴം മുറിക്കുന്ന അഭിരാമിയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
‘ചെറിയ ആനന്ദം പ്രിയപ്പെട്ട കാര്യങ്ങള്‍… ജാക്ക്ഫ്രൂട്ട്, ചക്ക അല്ലെങ്കില്‍ തമിഴില്‍ പലാ പഴം. ഓരോ കഷണങ്ങളും ലഭിക്കുന്നത്. കഠിനധ്വാനം ആണെങ്കിലും, അവസാനത്തെ ‘അധ്വാനത്തിന്റെ ഫലം’ വളരെ രുചികരമാണ് എന്റെ ഭര്‍ത്താവും അച്ഛനും ചക്ക വരട്ടിയുടെ (പഴത്തില്‍ നിന്ന് നിര്‍മ്മിച്ച ഒരു ജാം) വലിയ ആരാധകരാണ്.’ എന്ന കുറിപ്പോടു കൂടിയാണ് അഭിരാമി ചിത്രങ്ങള്‍ പങ്കു വച്ചിരിക്കുന്നത്.
ഒരു ടെലിവിഷന്‍ അവതാരകയായി ഏഷ്യാനെറ്റ് ചാനലിലെ ടോപ് ടെന്‍ എന്ന പരിപാടിയിലൂടെയാണ് വെള്ളിത്തിരയിലേക്ക് അഭിരാമി കടന്നു വന്നത്. 1999 ല്‍ ഇറങ്ങിയ മലയാള ചലച്ചിത്രമായ പത്രം എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്തു. പ്രഭു, ശരത് കുമാർ, അർജ്ജുൻ, എന്നീ പ്രമുഖ നടന്മാരോടൊപ്പം തമിഴിലും അഭിരാമി അഭിനയിച്ചിട്ടുണ്ട്. ആദ്യത്തെ തമിഴ് ചിത്രം വാനവിൽ ആയിരുന്നു. തന്റെ അഭിനയ ജീവിതത്തിലെ നിർണ്ണായക സിനിമയായ വീരുമാണ്ടിയിൽ പ്രമുഖ നടൻ കമലഹാസന്റെ കൂടെ അഭിരാമി അഭിനയിച്ചു.
പിന്നീട് മില്ലേനിയം സ്റ്റാര്‍സ് ഞങ്ങള്‍ സന്തുഷ്ടരാണ് , ശ്രദ്ധ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്തയോട് അഭിരാമി പ്രതികരിച്ചിരുന്നു. ബോഡി ഷെയ്മിങ് ആയിരുന്നു വിഷയം. ‘വിവാഹം കഴിച്ച് കുടുംബമായതോടെ പുതിയ മാറ്റങ്ങള്‍ വന്നുതുടങ്ങി, വയസാകുന്നത് പോലും ശരീരം അറിയിക്കുമെന്ന് അഭിരാമി’ എന്ന തലക്കെട്ടോടു കൂടി തുടങ്ങുന്ന വാര്‍ത്തയില്‍ നല്‍കിയിരിക്കുന്ന ഫോട്ടോകളാണ് അഭിരാമിയെ ചൊടിപ്പിച്ചത്.
‘വാര്‍ത്തയില്‍ നല്‍കിയിരിക്കുന്ന രണ്ടു ഫോട്ടോകള്‍ കൊണ്ട് എന്താണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. കാരണം രണ്ടിലും ഒരേ പോലത്തെ കോണ്‍ഫിഡന്‍സ്, ഒരേ പോലത്തെ സ്മൈല്‍, ഒരേ പോലത്തെ പച്ച ഡ്രസ്സ്, പിന്നെ ഇയാള്‍ ഉദ്ദേശിച്ച മാറ്റം എന്താണ് ? മൈ… മുടി” എന്നാണ് അഭിരാമി പ്രതികരിച്ചത്.
1981, ജൂലൈ 26-ന് തമിഴ് നാട്ടിലാണ് അഭിരാമി ജനിച്ചത്. പക്ഷേ വളര്‍ന്നതും പഠിച്ചതും എല്ലാം തിരുവനന്തപുരത്തായിരുന്നു.തമിഴ്, മലയാളം എന്നീ ഭാഷകള്‍ അഭിരാമിക്ക് നല്ല വശമാണ്. സ്‌കൂള്‍ ജീവിതം ക്രൈസ്റ്റ് നഗര്‍ ഇംഗ്ലീഷ് സ്‌കൂളിലും, കോളേജ് ജീവിതം മാര്‍ ഇവാനിയോസ് കോളേജിലുമാണ് പൂര്‍ത്തിയാക്കിയത്.