തെന്നിന്ത്യൻ സിനിമ ആസ്വാദകർക്ക് ഏറെ സുപരിചിതരായ ആയ ഒരു അഭിനേത്രിയാണ് പ്രഗതി മഹാവാദി. അഭിനയ ലോകത്ത് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഇവർ ഈ നാൽപത്തിയാറാം വയസ്സിലും ജിമ്മിൽ വർക്കൗട്ട് എല്ലാം ചെയ്തു ഫിറ്റായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ഒരു മികച്ച നർത്തകി കൂടിയായ ഇവർ, ശരീരസൗന്ദര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തുന്ന ഒരു ഫിറ്റ്നസ് ഫ്രീക്ക് ആണ്.
തൻറെ കരിയറിലെ ആദ്യകാലത്ത് തമിഴിലും മലയാളത്തിലും മറ്റും കുറച്ചു സിനിമകളിൽ അഭിനയിച്ചു തുടങ്ങിയ പ്രഗതി, പിന്നീട് അഭിനയത്തിൽ നിന്ന് ഒരു ഇടവേള എടുത്തശേഷം രണ്ടായിരത്തി രണ്ടിൽ സ്വഭാവ റോളുകളിലൂടെ വെള്ളിത്തിരയിലേക്ക് തിരികെ എത്തുകയായിരുന്നു. തിരിച്ചുവരവിന് ശേഷം അമ്മ സഹോദരി അമ്മായിയമ്മ തുടങ്ങിയ റോളുകളാണ് പ്രഗതി കൂടുതലായും അവതരിപ്പിച്ചിട്ടുള്ളത്. സിനിമയിൽ മാത്രമല്ല മിനിസ്ക്രീനിലും പ്രഗതി ശ്രദ്ധേയമായ വേഷങ്ങൾ അഭിനയിച്ചിട്ടുണ്ട്.
1994ലാണ് പ്രകൃതി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. മൈസൂർ സെൽ പാലസ് എന്ന ബ്രാൻഡിനെ മോഡല് അഭിനയിച്ചുകൊണ്ട് ക്യാമറയ്ക്കുമുന്നിൽ തുടക്കംകുറിച്ച പ്രഗതിയെ, സംവിധായകനും നടനുമായ ഭാഗ്യരാജ് തൻറെ ചിത്രത്തിലേക്ക് നായികയായി അഭിനയിക്കാൻ അവസരം നൽകുകയായിരുന്നു. പിന്നീട് മൂന്നു വർഷത്തോളം സിനിമയിൽ തുടർന്ന് ശേഷം വിവാഹശേഷം ഒരു ബ്രേക്ക് എടുക്കുകയായിരുന്നു. പിന്നീട് 2002ൽ ബോബി എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് അഭിനേത്രി തന്റെ തിരിച്ചുവരവ് നടത്തിയത്.
തെലുങ്കിൽ മാത്രം 120,ഓളം ചിത്രങ്ങളിൽ പ്രഗതി വേഷങ്ങൾ ചെയ്തിട്ടുണ്ട്. മലയാളത്തിൽ രണ്ടു സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളത്. ഇപ്പോൾ ക്യാമറയ്ക്ക് മുൻപിൽ മാത്രമല്ല നല്ല സോഷ്യൽ മീഡിയയിലും പ്രഗതിക്ക് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. അതിനാൽ തന്നെ താരം പങ്ക് വയ്ക്കുന്ന ഫോട്ടോകളെല്ലാം വളരെവേഗം വൈറൽ ആകാറുണ്ട്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്നത് പ്രഗതി പങ്ക് വച്ച തൻറെ ജിം വർക്ക് ഔട്ട് കഴിഞ്ഞതിന് ശേഷമുള്ള ചിത്രങ്ങളാണ്. തൻറെ വർക്കൗട്ട് സെഷനിൽ ഉള്ള ചിത്രങ്ങളും താരം പങ്കു വെച്ചിട്ടുണ്ട്. ‘എന്ത് സംഭവിച്ചാലും നിങ്ങൾക്ക് പുനരാരംഭിക്കാം, എന്നാൽ നിങ്ങൾ അത് സൃഷ്ടിക്കുന്നതിനുള്ള ശക്തി കണ്ടെത്തുന്നില്ല’ എന്ന ക്യാപ്ഷനോടെയാണ് താരം ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത് . വർക്കൗട്ട് പോസിലുള്ള ഈ ചിത്രങ്ങൾ ആരാധകരും നവമാധ്യമ ഉപഭോക്താക്കളും ഏറ്റെടുത്ത് കഴിഞ്ഞു.
ഇതിനുമുൻപും താരം തൻറെ വർക്കൗട്ട് ഫോട്ടോകളും വീഡിയോകളും നവ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ‘ആയിരങ്ങൾക്ക് മുൻപിൽ ഭംഗിയുള്ളതായി പ്രത്യക്ഷ പെടണം എങ്കിൽ ആരുമില്ലാത്തപ്പോൾ ആയിരത്തിലധികം തവണ വർക്ക് ഔട്ട് ചെയ്യണം’ എന്ന ക്യാപ്ഷനോടെയാണ് അടുത്തിടെ മറ്റൊരു വർക്കൗട്ട് വീഡിയോ താരം പങ്കുവെച്ചത്. സ്ത്രീകൾക്ക് തന്നെ ഒരു ഒരു ഇൻസ്പിരേഷൻ ആയ ഈ താരത്തിന് പുതു തലമുറയിലും ആരാധകർ ഏറെയാണ്.