ഷെമി മാര്‍ട്ടിനെന്ന നടിയെ മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. മീര, ഓറഞ്ച്, പാര്‍വതി എന്നീ മൂന്ന് സുഹൃത്തുക്കളുടെ കഥ പറഞ്ഞ വൃന്ദാവനം എന്ന സീരിയല്‍ കുടുംബപ്രേക്ഷകരുടെ പ്രിയ പരമ്പരയായിരുന്നു. അതിലെ ഓറഞ്ച് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഷെമി മാര്‍ട്ടിനാണ്. വളരെ ബോള്‍ഡ് ആയ സ്ത്രീ കഥാപാത്രം. ചില കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ മനസ്സിലാണ് സ്ഥാനം പിടിക്കുക.
കാലമെത്ര കഴിഞ്ഞാലും അത് മായാതെ നില്‍ക്കും. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രേക്ഷകര്‍ക്ക് ഷെമി ഇന്നും ഓറഞ്ച് ആണ് പ്രേക്ഷകര്‍ക്ക്. എയര്‍ഹോസ്റ്റസായ താരം നാലുവര്‍ഷക്കാലം ജോലി ചെയ്ത ശേഷമാണ് അഭിനയ രംഗത്തേക്കെത്തിയത്. ജോലി മടുത്തു തുടങ്ങിയപ്പോള്‍ രാജിവച്ചു. ഇനിയെന്ത് ചെയ്യും എന്നൊരു ധാരണയുമില്ലാതെ ഇരുന്നപ്പോള്‍ അക്കാലത്താണ് മഴവില്‍ മനോരമ ചാനല്‍ ആരംഭിക്കുന്നത്. അവതാരകര്‍ക്കും അഭിനേതാക്കള്‍ക്കും നിരവധി അവസരങ്ങള്‍ അന്ന് ഉണ്ടായിരുന്നു.
അങ്ങനെ ചാനലിലേക്ക് ഷെമിയും ഒരു ബയോഡാറ്റ അയക്കുകയായിരുന്നു. ബയോഡേറ്റ സ്വീകരിക്കപ്പെട്ടതോടെ മഴവില്‍ മനോരമയില്‍ ജോലി കിട്ടി. തനി നാടന്‍ എന്നൊരു പരിപാടിയുടെ അവതാരകയായി അരങ്ങേറി. ആ പരിപാടി ഹിറ്റായതോടെ ഷെമി ശ്രദ്ധിക്കപ്പെട്ടു. അതാണ് വൃന്ദാവനം എന്ന പരമ്പരയിലേക്കുള്ള വഴി തുറന്നത്. കണ്ടു ശീലിച്ച സ്ത്രീ കഥാപാത്രങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ഓറഞ്ച്. ആ സമയത്തെ എന്റെ ആറ്റിറ്റിയൂഡും അങ്ങനെയായിരുന്നു എന്നാണ് തോന്നുന്നത്.
ആദ്യം എന്നെ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന സംശയം ഉണ്ടായിരുന്നു. എന്റെ ശരീരപ്രകൃതിയോ മുഖമോ ഒന്നും സീരിയലിനോ സിനിമയ്‌ക്കോ യോജിച്ചതാണ് എന്ന് ഒരിക്കലും തോന്നിയിരുന്നില്ല. ഓറഞ്ച് പോലെയുള്ള കഥാപാത്രങ്ങള്‍ അന്ന് സീരിയലുകളില്‍ ഉണ്ടായിരുന്നുമില്ല. എന്തായാലും ആ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. സീരിയല്‍ കഴിഞ്ഞിട്ട് ഏഴു വര്‍ഷം പിന്നിട്ടു. ഇപ്പോഴും ഓറഞ്ച് എന്ന കഥാപാത്രത്തിന്റെ പേരില്‍ എന്നെ തിരിച്ചറിയുന്ന ആളുകളുണ്ടെന്നും ഷെമി ഒരഭിമുഖത്തില്‍ പറഞ്ഞു.
ഈ സീരിയലിനു ശേഷമായിരുന്നു ഷെമിയുടെ വിവാഹം. വിവാഹശേഷം അഭിനയത്തിന് ഒരു ഇടവേള കൊടുത്ത് കുട്ടികളുമായി കുടുംബ ജീവിതത്തിലേക്ക് ഷെമി ഒതുങ്ങിയെങ്കിലും ഉള്ളിലെ പാഷന്‍ മൂര്‍ച്ചയൊട്ടും കുറയാതെ അഭിനയത്തിലേക്ക് അടുപ്പിച്ചുകൊണ്ടേയിരുന്നു. ഇതിനിടയില്‍ കുടുംബജീവിതത്തില്‍ ചില വെല്ലുവിളികള്‍ ഉണ്ടായപ്പോഴും ആശ്വാസമായതും അഭയമായതും അഭിനയം തന്നെയായിരുന്നു. അങ്ങനെയാണ് വീണ്ടും അഭിനയത്തിലേക്ക് തിരികെ വന്നതെന്നും നടി പറഞ്ഞു.
ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ നടി ഡിപ്രഷനിലേക്ക് പോയിരുന്നു. ഒന്നിലും സന്തോഷം തോന്നാത്ത അവസ്ഥ. അല്ലെങ്കില്‍ ഡിപ്രഷന്റെ സുഖമായിരുന്നു ആസ്വദിച്ചിരുന്നത് എന്നും പറയാം. സ്വയം തോല്‍വിയാണ്, ഒന്നിനും കൊള്ളില്ല എന്നെല്ലാമുള്ള ചിന്തകള്‍. അതില്‍ നിന്നെല്ലാം പുറത്തു വരാനായി ഞാന്‍ മനസ്സിനെ കുറിച്ചുള്ള അറിവുകളിലേക്കും ആത്മീയമായ കാര്യങ്ങളിലേക്കും മെഡിറ്റേഷനിലേക്കും നീങ്ങി. ഇക്കാര്യങ്ങളെ കുറിച്ച് കൂടുതല്‍ മനസിലാക്കുന്നതാണ് ഇപ്പോഴത്തെ പ്രധാന ഹോബി.
അതുമായി ബന്ധപ്പെട്ട വിഡിയോകള്‍ കാണാന്‍ സമയം കണ്ടെത്തുന്നു. അതെന്നെ സഹായിക്കുകയും ചെയ്യുന്നുണ്ട്. നമ്മുടെ ഉപബോധമനസ്സിന് വലിയ ശക്തികളുണ്ട്. അത് ഞാന്‍ തിരിച്ചറിഞ്ഞു. എല്ലാവരും ഇക്കാര്യങ്ങള്‍ അറിയണമെന്ന ആഗ്രഹം എനിക്കുണ്ട്. ഇക്കാര്യങ്ങള്‍ മറ്റുള്ളവരോട് സംസാരിക്കുന്നതും എനിക്കിഷ്ടമാണെന്നും താരം അഭിമുഖത്തിനിടെ പറഞ്ഞു. പൗര്‍ണമി തിങ്കള്‍ എന്ന സീരിയലിലെ പ്രധാന കഥാപാത്രമായി തിളങ്ങിയ ഷെമി സ്വന്തം സുജാതയിലെ ഐഷയായും തിളങ്ങി.