ഇന്ത്യന്‍ സിനിയില്‍ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഒരേ സമയം മലയാളത്തിലും അന്യഭാഷാ ചിത്രങ്ങളിലും ഇത്ര അധികം എന്‍ഗേജിങ് ആയി നില്‍ക്കുന്ന മറ്റൊരു മലയാള സിനിമാ താരം ഇല്ലാ എന്നതാണ് സത്യം. തന്റെ അഭിനയ മികവും പെരുമാറ്റവുംകൊണ്ട് ദുല്‍ഖര്‍ വലിയ ആരാധകവൃന്തത്തെ സൃഷ്ടിച്ചിട്ടുണ്ട്. അതില്‍ സുന്ദരിമാരായ സിനിമാ നടിമാരും ഉണ്ടെന്നതില്‍ സംശയമില്ല.
എന്നാല്‍ ഏറ്റവും സുന്ദരിയാ സ്ത്രീ ആരെന്ന ചോദ്യത്തിന് തനിക്കൊപ്പം അഭിനയിച്ച ഏതൊരു നടിയേക്കാളും സുന്ദരി തന്റെ ഭാര്യ അമാല്‍ സൂഫി ആണെന്ന് ദുല്‍ഖര്‍ പറയു. മുമ്പെരിക്കല്‍ തന്റെ ഭാര്യയെ കുറിച്ച് ദുല്‍ഖര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വലിയ തോതില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. താന്‍ അമാലിനെ കാണുന്നത് ചെന്നൈയിലെ ഒരു സ്‌കൂളില്‍ സ്‌പോര്‍ട്‌സ് ഡേയ്ക്ക് ആണെന്ന് ദുല്‍ഖര്‍ പറയുന്നു. തന്നെക്കാള്‍ അഞ്ച് വര്‍ഷത്തെ അമാലിനെ താന്‍ ആദ്യമായി കാണുമ്പോള്‍ ഒരു കുഞ്ഞിനെ പോലെയാണ് തോന്നിയത്.
സ്‌പോര്‍ട്‌സ് ഡേയ്ക്ക് വെയിലത്ത് ഒക്കെ നിര്‍ത്തിയതുകൊണ്ട് വിഷയമത്തില്‍ നില്‍ക്കുകയായിരുന്നു അവളെന്നും ദുല്‍ഖര്‍ പറയുന്നു. എല്ലാ മനസ്സിലാക്കാനും തിരിച്ചറിയാനുമുള്ള അമാലിന്റെ സ്വഭാവ ഗുണത്തെ കുറിച്ചും ദുല്‍ഖറിന് നൂറു നാക്കാണ്. തന്റെ തൊഴിലിനെയോ തന്നെയോ അതുകൊണ്ട് അമാലിന് സംശയമില്ലെന്ന് ആള് നല്ല പോസിറ്റീവ് ആണെന്നും ദുല്‍ഖര്‍ പറയുന്നു. താന്‍ സിനിമയിലെത്തി നാലഞ്ച് വര്‍ഷം കഴിഞ്ഞ് പുറത്തുപോകുമ്പോള്‍, ആളുകള്‍ കൂടെനിന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുമ്പോഴും അമാല്‍ ചോദിക്കും ഇവര്‍ എന്തിനാണ് നിന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കുന്നതെന്ന്.
താനൊരു നടന്‍ ആണെന്നും അവര്‍ തന്നെ തിരിച്ചറിഞ്ഞത് കൊണ്ടാണെന്നും പറയുമ്പോള്‍ ഓ ദൈവമേ ഞാന്‍ അത് മറന്നുപോയി എന്നാവും അമാലിന്റെ പ്രതികരണം. തന്നെ കുറിച്ച് ആരാധകര്‍ പങ്കുവയ്ക്കുന്ന കമന്റുകള്‍ക്കും അമാലിന് മറുപടിയുണ്ടെന്ന ദുല്‍ഖര്‍ പറയുന്നു. സത്യം എന്താണെന്ന് എനിക്കല്ലേ അറിയൂ. അവരെല്ലാം നിങ്ങളെ ശരിക്ക് അറിഞ്ഞാല്‍ അവസാനം ഞാന്‍ അല്ലാതെ ഒറ്റൊരു ആരാധികയൂ ഉണ്ടാകൂ എന്നാവും അമാലിന്റെ മറുപടി. മകള്‍ മറിയം ഉണ്ടായപ്പോഴുണ്ടായ വിശേഷവും അഭിമുഖത്തില്‍ ദുല്‍ഖര്‍ പങ്കുവയ്ക്കുന്നുണ്ട്.
തന്റെ കുടുംബത്തില്‍ സ്ഥിരമായി ആണ്‍കുട്ടികള്‍ മാത്രമാണ് ജനിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു എങ്കില്‍ എന്ന് താന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു എന്ന് ദുല്‍ഖര്‍ പറയുന്നു. എന്നാല്‍ അമാല്‍ ഗര്‍ഭിണി ആയിരുന്ന സമയത്ത് ഡോക്ടര്‍മാരില്‍ നിന്നും ഉണ്ടാകാന്‍ പോകുന്ന കുട്ടി ആണ്‍കുട്ടി ആയിരിക്കുമെനന്നാണ് താനും കരുതിയിരുന്നത്. ആണായാലും പെണ്ണായാലും കുഴപ്പമില്ല എന്ന മൈന്റ് ആയിരുന്നു ദുല്‍ഖറിന്. ആദ്യമായി മോളെ കണ്ടത് ഞാനാണ്, ദുല്‍ഖര്‍ പറയുന്നു.
കുഞ്ഞ് ഉണ്ടായപ്പോള്‍ ഡോക്ടര്‍ വന്ന് എന്നോട് ആണ്‍ കുഞ്ഞ് ആയിരിക്കുമോ അതോ പെണ്‍കുഞ്ഞ് ആയിരിക്കുമോ എന്ന് ഊഹിക്കാന്‍ പറഞ്ഞു. ഞാന്‍ ആരായാലും കുഴപ്പമില്ല എന്ന ഭാവത്തില്‍ ആയിരുന്നു. എന്നാല്‍ വന്ന് നോക്കെന്ന് ഡോക്ടര്‍ പറഞ്ഞതോടെ പോയി നോക്കി. ആണ്‍കുഞ്ഞ് ആയിരിക്കുമല്ലോന്ന് കരുതി ഞാന്‍ കാര്യമായി ഒന്നും പ്രതികരിച്ചില്ല. ഒന്നൂടെ സൂക്ഷിച്ചു നോക്കാന്‍ ഡോക്ടര്‍ പറഞ്ഞപ്പോഴാണ് ജനിച്ചത് പെണ്‍കുഞ്ഞാണെന്ന് മനസിലായത്, ദുല്‍ഖര്‍ പറയുന്നു.