മലയാള സിനമയിലെ ശ്രദ്ധിക്കപ്പെട്ട താര വിവാഹവും വിവാഹ മോചനവും പരിശോധിച്ചാല്‍ ആദ്യം പലരുടെയും ശ്രദ്ധ എത്തുക നടന്‍ മനോജ് കെ ജയന്റെയും നടി ഉര്‍വശിയുടെയും വിവാഹവും വിവാഹ മോചനവും ആയിരിക്കും. സിനിമയില്‍ നായകനായും വില്ലനായും സഹനടനായുമൊക്കെ തിളങ്ങി നില്‍ക്കുന്ന കാലത്താണ് മനോജ് കെ ജയന്‍ മുന്‍നിര മലയാള സിനിമാ നടിമാരില്‍ ഒരാളായ നടി ഉര്‍വശിയുമായി പ്രണയത്തില്‍ ആകുന്നതും പിന്നീട് ഇരുവരും വിവാഹിതര്‍ ആകുന്നതും.
ഇരുവരുടെയും ദാമ്പത്ത്യം അധികനാള്‍ നീണ്ടുനിന്നില്ല. ഇരുവരും വിവാഹ ബന്ധം വേര്‍പ്പെടുത്തുകയും, ദമ്പതികള്‍ക്ക് പിറന്ന ആണ്‍കുട്ടി ഉര്‍വശിക്കൊപ്പം ജീവിതം മുന്നോട്ട് കൊണ്ടുപോവുകയും ചെയ്തു. ഇരുവരുടെയും വിവാഹ മോചനത്തെ കുറിച്ച് വലിയ ഗോസിപ്പുകള്‍ പിറന്നെങ്കിലും മനോജ് കെ ജയന്‍, ആശ എന്ന മറ്റൊരു പെണ്‍കുട്ടിയെ വിവാഹംകഴിക്കുകയും ചെയ്തു. ഇരുവര്‍ക്കും പിന്നീട് ഒരു മകള്‍ പിറക്കുകയും ചെയ്തു.
എന്തൈാക്കെ ആരോപണങ്ങള്‍ ഉയര്‍ന്നാലും മനോജ് കെ ജയന്‍ ഒരു മികച്ച ഭര്‍ത്താവും, അച്ഛനും മകനും ഒക്കെ ആണെന്ന് അടിവര ഇടുകയാണ് ഭാര്യ ആശ. തങ്ങള്‍ക്ക് വഴികാട്ടി ആകുന്ന മനോജ്, സ്വന്തം പിതാവിന്റെ കാര്യങ്ങള്‍ എത്ര ശ്രദ്ധയോടെയാണ് നോക്കുന്നതെന്നും ആശ വ്യക്തമാക്കുന്നു.എന്നാല്‍ എന്താണ് കുടുംബ ജീവിതം എന്ന് തന്നെ പഠിപ്പിച്ചത് ആശ ആണെന്ന് മനോജ് കെ ജയനും പറയുന്നു. നമ്മള്‍ എങ്ങനെ ജീവിക്കണം. ഭാര്യ എന്താകണം, ഒരു ഭാര്യ എങ്ങനെ കുടുംബം നോക്കണം, എന്നൊക്കെ ആശയാണ് എന്നെ മനസ്സിലാക്കി തന്നത്.എന്നെ മാത്രമല്ല എന്റെ കുഞ്ഞിനെയും ജീവിച്ചിരിക്കുന്ന അച്ഛനെയും എങ്ങനെ നോക്കണം എന്നും അവള്‍ പഠിപ്പിച്ചു, താരം പറയുന്നു.
അതേസമയം, മുന്‍ ഭാര്യ ഉര്‍വശിയുമായി താന്‍ ഇപ്പോഴും ശത്രുതയില്‍ ആണെന്ന് പറയുന്നത് തെറ്റാണെന്നും മനോജ് കെ ജയന്‍ ആവര്‍ത്തിക്കുന്നു. ഞങ്ങള്‍ക്കിടയില്‍ ശത്രുത മനോഭാവം ഒന്നുമില്ല. എന്നോട് ആര്‍ക്കെങ്കിലും ശത്രുതയുണ്ടെങ്കില്‍ ഞാനത് ശ്രദ്ധിക്കാറുമില്ല. എല്ലാവരോടും സ്‌നേഹം മാത്രമേയുള്ളൂ, മനോജ് കെ ജയന്‍ കൂട്ടിച്ചേര്‍ക്കുന്നു. സല്യൂട്ട് ആണ് മനോജ് കെ ജയന്റേതായി പുറത്തുവന്ന അവസാന മലയാള സിനിമ. ചിത്രത്തില്‍ പോലീസ് വേഷത്തിലെത്തിയ മനോജ്, ദുല്‍ഖര്‍ സല്‍മാന്റെ ജേഷ്ടന്റെ കഥാപാത്രമായാണ് തിരശീലയില്‍ എത്തിയത്.
സിനിമയില്‍ നിന്നും നീണ്ട ഇടവേള എടുത്തിരുന്നെങ്കിലും അഭിനയത്തിലെ എനര്‍ജി തനിക്ക് കൈമോശം വന്നിട്ടില്ലെന്ന് തെളിയിക്കുന്ന അഭിനയം ആയിരുന്നു മനോജ് കെ ജയന്റേത്. എംടിയുടെ രചനയില്‍ ഹരിഹരന്‍ ഒരുക്കിയ സര്‍ഗം എന്ന സിനിമയിലെ കൂട്ടന്‍ തമ്പുരാന്‍ മലയാളത്തിലേക്കെത്തിയ താരമാണ് മനോജ് കെ ജയന്‍. ദിഗംബരന്‍ എന്ന വ്യത്യസ്ത കഥാപാത്രത്തിലൂടെ മലയാള സിനിമയില്‍ തനിക്ക് പകരക്കാരന്‍ ഇല്ലെന്ന് മനോജ് കെ ജയന്‍ അടിവരയിട്ടു. എത്ര നാള്‍ മാറി നിന്നാലും സ്റ്റാര്‍ വാല്യു നഷ്ടപ്പെടാത്ത താരമായി മനോജ് കെ ജയന്‍ വളര്‍ന്നു. അഭിനേതാവ് എന്നതിന് അപ്പുറം ഒരു മികച്ച ഗായകന്‍ കൂടിയാണ് താരം.