in ,

കഴുത്തും  കൈയ്യും കുറച്ചൂടെ കഴിഞ്ഞാൽ ടൈറ്റാനിക്കിലെ  കഥ പറയുന്ന  അമ്മൂമ്മടെ പോലെ ആവും: നടി പാർവ്വതിക്ക് ബോഡി ഷെയ്മിങ് കമൻറുകൾ

എൺപതുകളിലെയും തൊണ്ണൂറുകളിലെയും സിനിമകളിൽ നിറഞ്ഞു നിന്ന നടി പാർവതിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. നടൻ ജയറാമും പാർവതിയും നിൽക്കുന്ന  ചിത്രങ്ങൾക്ക് നിരവധി വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ വന്നത് .

മലയാള സിനിമയിൽ നിന്നും അഭിനയരംഗത്തു നിന്നും പാർവതി ഇടവേള എടുത്തിരിക്കുകയാണ്. മക്കൾക്കും  ഭർത്താവിനൊപ്പം താരം സന്തുഷ്ട ജീവിതം നയിക്കുകയാണ് ഇപ്പോൾ ,മലയാള സിനിമയിലെ പ്രമുഖ താരങ്ങൾക്കൊപ്പം എല്ലാം പാർവതി അഭിനയിച്ചിരുന്നു ,വലിയ കണ്ണുകളുള്ള ഇടതൂർന്ന മുടി കളുള്ള നടിക്ക്  നിരവധി ആരാധകർ ആയിരുന്നു അക്കാലത്ത് ഉണ്ടായിരുന്നുത് .ഇപ്പോഴും  ഭംഗി ഒട്ടും കുറവു വന്നിട്ടില്ല .പക്ഷേ ചിലരുടെ കണ്ണുകൾ പാർവതിയുടെ പ്രായത്തെ ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള ബോഡി ഷെയ്മിങ് കമൻറുകൾ ആണ് ഇപ്പോൾ നൽകുന്നത് .

കുറിപ്പ് വായിക്കാം:

ഞാന്‍ എന്റെ മുപ്പതുകളുടെ തുടക്കത്തിലാണുള്ളത്. എന്നെ ഇപ്പോ കണ്ടാല്‍ തിരിച്ചറിയുമെങ്കിലും ഈ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് ഒരുപാട് മാറ്റങ്ങള്‍ ശാരീരികമായും മാനസ്സികമായും എനിക്ക് ഉണ്ടായിട്ടുണ്ട്. അതുപോലെ ആര്‍ക്കും മാറ്റങ്ങള്‍ ഉണ്ടാകും. പ്രായമാകും, ചെറുപ്പം തോന്നിക്കും, തടിക്കും മെലിയും, ചിലപ്പോ മുടി വളരും ചിലപ്പോ മുടി കൊഴിയും, ചിലപ്പോ വെളുക്കും ചുവക്കും ചിലപ്പോ ഇരുളും ഇതൊക്കെ സര്‍വ്വ സാധാരണമാണ്. ഇന്ന് അത്യാവശ്യം reach ഉള്ള ഒരു facebook pageല്‍ കണ്ട ഫോട്ടോയാണിത്. താരദമ്പതികളായ ശ്രീ ജയറാമും ശ്രീമതി പാര്‍വ്വതിയുടേയും ഫോട്ടോ.  ഇത് recent ഫോട്ടോ ആണോന്ന് അറിയില്ല. അതിലെ കമ്മന്റുകള്‍ വായിച്ചു കിളിപോയിട്ടാണ് ഞാനീ പോസ്റ്റ് എഴുതുന്നത്. അതിലെ ചില comments ഇങ്ങനെ ആണ്. —   ” ഈ കോലത്തിലും കൊണ്ട് നടക്കാൻ ഒരു മനസുണ്ടല്ലോ… അതാ ഭാഗ്യം” , ” I think parvathi is a  sugar patient.Pls check”, ” എന്തോ മരുന്നു ഒകെ കഴിച്ചു തടികുറക്കാൻ നോകിയത എന്തായാലും സംഭവം കളർ ആയിട്ടുണ്ട്  കഴുത്തിലും  കൈയിലും ഒകെ  കുറച്ചൂടെ കഴിഞ്ഞാൽ ടൈറ്റാനിക്കിലെ  കഥ പറയുന്ന  അമ്മൂമ്മടെ പോലെ ആവും  പാർവതി ” ഇങ്ങനെ പോകുന്നു comments.

എത്ര സാക്ഷരരാണെന്ന് പറഞ്ഞാലും മലയാളികള്‍ bodyshaming മറക്കില്ല. അതിങ്ങനെ തുടര്‍ന്നുകൊണ്ടുപോയി മറ്റുള്ളവരുടെ മനസ്സിനെ കൊന്നുകൊണ്ടേയിരിക്കും. ഇത്രമാത്രം negatives പറയാന്‍ എന്താ ആ ഫോട്ടോയിലുള്ളത് ? അവരുടെ ശരീരത്തിലെ മാറ്റങ്ങള്‍ മറ്റുള്ളവര്‍ക്ക് അസഹിഷ്ണുത ഉണ്ടാക്കേണ്ട കാര്യമെന്താണ് ? ചിലപ്പോ അവര്‍ diet ചെയ്യുന്നുണ്ടാകാം, വ്യായാമം ചെയ്യുന്നുണ്ടാകാം, ഏതെങ്കിലുമൊരു രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടാകാം അതുമല്ലേല്‍ ഹോര്‍മോണ്‍ പ്രശ്നമാകാം. (ഇതൊക്കെ പറയുമ്പോഴും അവരുടെ മാറ്റം എനിക്ക് അഭംഗിയായി തോന്നുന്നില്ല ). ഈ ഫോട്ടോയ്ക്ക് താഴെ negative comments ഇട്ടവര്‍ക്കൊക്കെ എന്താണ് പ്രശ്നമെന്ന് മനസ്സിലാകുന്നില്ല. സ്വന്തം പങ്കാളിക്കോ മക്കള്‍ക്കോ കുടുംബത്തുള്ളവര്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഈ പറയുന്ന ആളുകളുടെ പ്രതീക്ഷയ്ക്ക് വിപരീതമായി മുകളില്‍ പറഞ്ഞ കാരണങ്ങളാല്‍ ശാരീരിക മാറ്റങ്ങള്‍ സംഭവിച്ചാല്‍ അവരെ ഇവര്‍ ഒറ്റപ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്യുമോ ? അറിയില്ല.

ശ്രീമതി പാര്‍വ്വതിക്ക് diabetes ഉണ്ടോന്ന് അവര്‍ check ചെയ്തോളും, നമ്മളെന്തിനാ അതൊക്കെ ഓര്‍ത്ത് ആധി പിടിക്കുന്നത് ! ഇനി skin ഒക്കെ Titanicലെ അമ്മൂമ്മേടെ മാത്രമല്ല ഏത് സമയത്തും ചുക്കി ചുളിയാം ഹേ.. അതിന് ശരീരത്തില്‍ dehydration സംംഭവിച്ചാല്‍പോലും അങ്ങനെ ആകാം. പിന്നെ തടി കുറയുമ്പോള്‍ skin saggy ആകുന്നത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. വെറുതെ എന്തേലുമൊക്കെ എഴുതിയിട്ട് വല്ലവരേയും bodyshame ചെയ്യുമ്പോ ഓര്‍ക്കുക ഒന്നും ആര്‍ക്കും ശാശ്വതമല്ല. ഒരു തളര്‍ച്ച വരാന്‍ നിമിഷങ്ങള്‍ മതി.
Adv Athulya Deepu

Written by admin

ഹോട്ട് ലുക്കിൽ സ്വപ്ന സുന്ദരിയായി സംയുക്ത മേനോൻ, ഫോട്ടോകൾ കാണാം

‘സാരിയിൽ കിണ്ണംകാച്ചിയ ലുക്കിൽ പ്രിയ താരം’മാളവിക മേനോൻ’… ചിത്രങ്ങൾ കണ്ട് നോക്കാം..!!