മോഡലിംഗിലൂടെ മലയാള സിനിമയില്‍ എത്തിയ താരമാണ് മെറീന മൈക്കിള്‍. നടിയുടെ മാതാപിതാക്കളുടേത് പ്രണയ വിവാഹമായിരുന്നു. അമ്മ ഹിന്ദുവും അച്ഛന്‍ ക്രിസ്ത്യാനിയും. അതിനാല്‍ തന്നെ ഒളിച്ചോടി വിവാഹം ചെയ്ത ഇരുവരും വളരെ കഷ്ടപ്പെട്ടാണ് ജീവിതം തള്ളി നീക്കിയത്. തിരുവണ്ണൂര്‍ എന്ന സ്ഥലത്താണ് മെറീന ജനിച്ചത്. താന്‍ ഉറങ്ങാന്‍ പോകുന്ന സമയത്ത് പോലും തയ്യല്‍ മെഷീനില്‍ ജോലി ചെയ്യുകയായിരിക്കും അമ്മയെന്നും ഒരുപാട് കഷ്ടപ്പെട്ടാണ് അമ്മ തന്നെ നോക്കിയതെന്നും മെറീന നേരത്തെ പറഞ്ഞിട്ടുണ്ട്.
അച്ഛന്‍ മാനസികമായി തളര്‍ന്ന് ജോലിക്ക് പോകാതായപ്പോള്‍ അമ്മ വല്ലാതെ സ്ട്രഗിള്‍ ചെയ്തിരുന്നു. പട്ടിണയാണെങ്കിലും ചൂടുവെള്ളം കാച്ചി മറ്റുള്ളവരെ കാര്യങ്ങള്‍ അറിയിക്കാത്ത ആളായിരുന്നു അമ്മ. അതിന് ശേഷമാണ് ഓര്‍ക്കസ്ട്രയില്‍ പാടാന്‍ തുടങ്ങിയത്. ലേറ്റ് നൈറ്റ് പ്രോഗ്രാമുകള്‍ കഴിഞ്ഞ് വരുമ്പോള്‍ നാട്ടുകാര്‍ക്ക് തങ്ങളോടുള്ള സമീപനം വളരെ മോശമായിരുന്നു. സുഹൃത്ത് വിളിച്ച് നിര്‍ബന്ധിച്ചപ്പോഴാണ് മോഡലിങ് ചെയ്യാന്‍ തുടങ്ങിയത്. അങ്ങനെ മിസ് മലബാര്‍ എന്ന കോംപറ്റീഷനില്‍ പങ്കെടുത്തു. അങ്ങനെ ശ്രദ്ധിക്കപ്പെട്ട് തുടങ്ങി.- മെറീന പറഞ്ഞു.
പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മെറീനയും നായകന്‍ വിഷ്ണു ഉണ്ണികൃഷ്ണനും പടം തരും പണം എന്ന ഷോയില്‍ അതിഥികളായി എത്തി. ഇരുവരും എത്തുന്ന എപ്പിസോഡിന്റെ പ്രമോ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. മെറീനയുടെ മുടി കാണുമ്പോള്‍ എന്താണ് ഓര്‍മ വരുന്നത് എന്ന് ചോദിക്കുമ്പോള്‍ ചതിക്കാത്ത ചന്തു എന്ന ചിത്രത്തിലെ സലിം കുമാറിനെയാണ് എന്നാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞത്. മെറീനയുടെ യഥാര്‍ത്ഥ ജീവിതം സ്‌ക്രീനില്‍ കാണുന്നതിന് നേരെ വിപരീതമാണെന്ന് വിഷ്ണുവും പറയുന്നുണ്ട്. പുറമെ കാണുന്ന ഈ അശ്കുശ് മെറീന അല്ല യഥാര്‍ത്ഥ ജീവിതത്തില്‍ എന്ന് വിഷ്ണു ഉണ്ണി കൃഷ്ണന്‍ പറഞ്ഞു. ഞങ്ങള്‍ക്ക് അറിയാം എന്ന് മെറീനയ്ക്ക് അറിയില്ലെന്നും വിഷ്ണു പറയുന്നുണ്ട്.