അന്നും ഇന്നും മലയാളികളുടെ സ്വന്തം ലേഡി സൂപ്പർ സ്റ്റാറാണ് നടി’മഞ്ജു വാര്യർ’.1995 ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന മലയാള സിനിമയിൽ കൂടിയാണ് മഞ്ജു തന്റെ അഭിനയ ജീവിതത്തിൽ ആദ്യമായി അരങ്ങേറുന്നത്.അതിന് ശേഷം മലയാള സിനിമയിൽ മറ്റ് താരങ്ങൾക്ക് എത്തിപ്പിടിക്കാൻ പറ്റാത്ത ഉയരത്തിൽ താരം എത്തിയിരുന്നു.എന്നാൽ വിവാഹ ശേഷം താരം അഭിനയ ജീവിതത്തിൽ നിന്നും വിട്ട് നിന്നിരുന്നു എന്നാൽ 2014 മഞ്ജു വിവാഹ ബന്ധം വേർപിരിയുകയും അതോടെ വീണ്ടും അഭിനയ ജീവിതത്തിൽ അരങ്ങേറുകയായിരുന്നു.ഒരുപക്ഷെ തിരിച്ചുവരവിൽ പൂർവ്വാതികം ശക്തിയോടെയും സൗന്ദര്യത്തോടെയുമാണ് മഞ്ജു എത്തിയത്.ഈ 48 ആം വയസ്സിലും താരത്തെ കാണാൻ ഇരുപത്തിന്റെ ചുറുചുറുക്കാണ്.
വിവാഹ ബന്ധം അവസാനിച്ചതിന് ശേഷമാണ് താരം വീണ്ടും അഭിനയത്തിൽ സജീവമാകുന്നത്.ഒരുപക്ഷെ മലയാള സിനിമ ഒട്ടും പ്രതീക്ഷിക്കാത വിജയമാണ് താരം രണ്ടാം വരവിലും നേടിയത്.അതുകൊണ്ട് തന്നെ ഇന്നും മലയാള സിനിമയിൽ ലേഡി സൂപ്പർ സ്റ്റാറായി തന്നെ തിളങ്ങുകയാണ് താരം.മടങ്ങി വരവിൽ അഭിനയത്തോടപ്പം തന്നെ തന്റെ പുതിയ ലുക്കും ആരാധകർ ഏറ്റെടുത്തിരുന്നു.ഓരോ ദിവസം ചെല്ലുംതോറും മഞ്ജു കൂടുതൽ സുന്ദരിയാവുകയാണ് എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.അതുകൊണ്ട് തന്നെ മഞ്ജുവിന്റെ പുത്തൻ ഗെറ്റപ്പുകൾ സോഷ്യൽ മീഡിയിൽ വൻ രീതിയിൽ വൈറലാവാറുണ്ട്.
ഇപ്പോൾ ഇതാ അത്തരത്തിൽ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗെറ്റപ്പ്.മൈജിയുടെ പുതിയ പരസ്യത്തിൽ എത്തിയപ്പോൾ ഉള്ള ലുക്കാണ് ഇപ്പോൾ ആരാധകർക്കിടയിൽ വൈറലായിരിക്കുന്നത്.മുടി കെട്ടി ഒരു സ്കൂൾ കുട്ടിയുടെ വേഷത്തിലാണ് താരം പുത്തൻ പരസ്യത്തിൽ എത്തിയത്.മൈജി തന്നെയാണ് അവരുടെ പുത്തൻ പരസ്യം സോഷ്യൽ മീഡിയിൽ കൂടി പുറത്ത് വിട്ടത്.മുടി വശത്തേയ്ക് കെട്ടിവെച്ചുകൊണ്ട് ഒരു കുട്ടികുറബിയെ പോലെയാണ് മഞ്ജുവിനെ വിഡിയോയിൽ കാണാൻ സാധിക്കുന്നത്.പുത്തൻ പരസ്യം നിമിഷ നേരംകൊണ്ട് സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ്.
View this post on Instagram